മണിക്കൂറിൽ വേഗം 260 കി.മീ; ചൈനയെ വിറപ്പിച്ച് ചന്തു ചുഴലിക്കാറ്റ്; ലക്ഷങ്ങളെ മാറ്റി

ചൈനയിൽ ഒന്നിന് പിറകെ ഒന്നായി പ്രകൃതി ദുരന്തങ്ങൾ പതിവാവുകയാണ്. ഇപ്പോഴിതാ ചന്തു ചുഴലിക്കാറ്റും ചൈനയെ വിറപ്പിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഷാങ്ഹായ് നഗരം സ്ഥിതി ചെയ്യുന്ന തെക്കുകിഴക്കൻ ചൈനീസ് മേഖലയിക്ക് മണിക്കൂറുകൾക്കുള്ളിൽ ചന്തു ചുഴലിക്കാറ്റ് അടിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. തുറമുഖം, ട്രെയിൻ, വിമാന സർവീസുകൾ നിർത്തിവെച്ചു. ഒരു ലക്ഷത്തിലേറെ പോരെ മാറ്റിപാർപ്പിച്ചു.

ഷാങ്ഹായിയിൽ കഴിഞ്ഞ വർഷങ്ങൾക്കിടെ ആഞ്ഞടിക്കാൻ പോകുന്ന ഏറ്റവും കരുത്തുറ്റ ചുഴലിക്കാറ്റാണു ചന്തുവെന്നാണ് റിപ്പോർട്ട്. ശക്തമായ കാറ്റും മഴയും ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. മണിക്കൂറിൽ 260 കിലോമീറ്റർ വേഗം ആദ്യമുണ്ടായിരുന്ന ചന്തു കാറ്റഗറി 5 എന്ന അതിതീവ്ര വിഭാഗത്തിലായിരുന്നു ഉൾപ്പെട്ടത്. ഷാങ്ഹായി കഴിഞ്ഞാൽ ചുഴലിക്കാറ്റ് ദക്ഷിണകൊറിയയിലേക്കും കടക്കുമെന്നാണ് കാലവസ്ഥാ വകുപ്പ് പറയുന്നത്. സെപ്റ്റംബർ ആറിനാണു ചന്തു പസിഫിക് സമുദ്രത്തിൽ ഉടലെടുത്തത്. കംബോഡിയയിലെ ഖമർ ഭാഷയിൽ പൂവ് എന്നർഥം വരുന്ന വാക്കാണ് ചന്തു. ഇതാണ് ചുഴലിക്കാറ്റിന് നൽകിയിരിക്കുന്നത്.