മോദി-ബൈഡൻ കൂടിക്കാഴ്ച 24ന്; അഫ്ഗാൻ വിഷയം ചർച്ച ആയേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും ഈ മാസം 24 ന് കൂടിക്കാഴ്ച നടത്തും. ക്വാഡ് രാജ്യങ്ങളുടെ സമ്മേളനത്തിന്‍റെ ഭാഗമായി വാഷിംഗ്ടണില്‍ വച്ചായിരിക്കും കൂടിക്കാഴ്ച.കോവിഡ് നിയന്ത്രണം, കാലാവസ്ഥാമാറ്റം എന്നിവയായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം. മറ്റുള്ള പ്രധാനപ്പെട്ട സംഭവവികാസങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവരും എന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയതിനാല്‍ അഫ്ഗാന്‍ വിഷയവും ഇരുനേതാക്കളും ചര്‍ച്ച ചെയ്തേക്കും. ചൈനയ്ക്കെതിരായി ഇന്‍ഡോ – പസഫിക് രാജ്യങ്ങളുമായി ബന്ധം ഊഷ്മളമാക്കുകയെന്ന യുഎസ് സര്‍ക്കാരിന്‍റെ നയമനുസരിച്ചാണ്  ക്വാഡ് സമ്മേളനം ചേരുന്നത്. ഓസ്ട്രേലിയ, ജപ്പാന്‍ തുടങ്ങിയവയാണ് ക്വാഡ് കൂട്ടായ്മയിലെ മറ്റ് രാജ്യങ്ങള്‍ . 25ആം തീയതി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സസാരിക്കും. കോവിഡിന് ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ യുഎസ് സന്ദര്‍ശനമായിരിക്കുമിത്.