‘ഒരുകിലോ പഴത്തിന് 3,335, തേയിലക്ക് 5,190..’; പൊള്ളിയ വില; കിമ്മിന്റെ ഉത്തരകൊറിയ

ഒറ്റ കോവിഡ് രോഗി പോലും ഇവിടെ ഇല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ രാജ്യമാണ് ഉത്തരകൊറിയ. അതിർത്തികളെല്ലാം അടച്ച് വൻപ്രതിരോധം തീർത്തെന്നായിരുന്നു അവകാശവാദം. എന്നാൽ ഇപ്പോൾ ഉത്തരകൊറിയിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ രാജ്യം വലിയ പ്രതിസന്ധി നേരിടുന്നതിന്റെ സൂചനയാണ്. പ്രകൃതിദുരന്തങ്ങൾ അടക്കം രാജ്യത്ത് വൻവിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഉണ്ടാക്കിയെന്നാണ് വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ റിപ്പോർട്ട് ചെയ്യുന്നത്.

കിം ജോങ് ഉൻ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചെന്നും ആശങ്ക അറിയിച്ചെന്നും റിപ്പോർട്ടിൽ‌ പറയുന്നു. കഴിഞ്ഞ വർഷം ആഞ്ഞടിച്ച ടൈഫൂൺ കൊടുങ്കാറ്റ് രാജ്യത്ത് വലിയ കൃഷിനാശം ഉണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്. നിലവിൽ തലസ്ഥാനമായ പ്യോങ്‌യാങിൽ ഒരു കിലോ വാഴപ്പഴത്തിന് 3,335 രൂപയാണ്, ഒരു പാക്കറ്റ് ബ്ലാക്ക് ടീയ്ക്ക് 5,190 രൂപയും കാപ്പിപ്പൊടിക്ക് 7,414 രൂപയുമാണ്. പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങി വലിയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രമിക്കണമെന്നും കിം ആഹ്വാനം ചെയ്തു. പ്രകൃതി ദുരന്തങ്ങളും അതിർത്തികൾ പൂർണമായും അടച്ചുള്ള കോവിഡ് പ്രതിരോധവും രാജ്യത്തിന്റെ നടുവൊടിക്കുന്നു എന്നാണ് സൂചനകൾ.