വുഹാനിൽ 11,000 വിദ്യാർഥികളുടെ ബിരുദ ദാനം; മാസ്കില്ല; എങ്ങും ആഘോഷം

ചിത്രം: AFP

ചൈനയിലെ വുഹാനിൽ തുടങ്ങി പല വകഭേദങ്ങളായി ലോക രാജ്യങ്ങളെ വൻ തകർച്ചയിലേക്ക് തള്ളിയിടുകയാണ് കൊറോണ വൈറസ്. എന്നാൽ എല്ലാത്തിനും തുടക്കമായ വുഹാനിൽ ഇന്നലെ പതിനായിരങ്ങൾ ഒത്തുകൂടിയ ചടങ്ങ് ലോകത്തെ ഞെട്ടിക്കുകയാണ്. മാസ്കോ സാമൂഹിക അകലമോ ഒന്നും പാലിക്കാതെ നടന്ന സർവകലാശാല ബിരുദദാന ചടങ്ങിൽ പങ്കെടുത്തത് പതിനായിരത്തിലേറെ പേരാണ്.

ചിരിച്ചും കളിച്ചും ആസ്വദിച്ചും 11,000 വിദ്യാർഥികൾ ബിരുദദാനച്ചടങ്ങിൽ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങളാണ് ചൈനയിലെ വുഹാനിൽ നിന്നും പുറത്തുവരുന്നത്. കോവിഡിനെ പിടിച്ചുകെട്ടാൻ ചൈനയ്ക്ക് ആയി എന്നതിന്റെ തെളിവ് കൂടിയാവുകയാണ് ഈ ചിത്രം. ചൈനയുടെ വുഹാനിലെ ലാബിൽ നിർമിച്ച വൈറസാണ് കോവിഡ് 19ന് കാരണം എന്ന ആരോപണം ശക്തമായി ഇപ്പോഴും നിലനിൽക്കുകയാണ്. 

വുഹാൻ ലാബിൽ നിന്നാണ് കൊറോണ വൈറസ് വന്നതെന്ന് ഞാൻ പറഞ്ഞത് ശരിയാണെന്ന് ശത്രുക്കൾ ഉൾപ്പെടെ എല്ലാവരും പറയാൻ തുടങ്ങിയിരിക്കുന്നു. യുഎസിനും ലോകത്തിനുമുണ്ടായ നഷ്ടങ്ങൾക്കും മരണങ്ങൾക്കും ചൈന 10 ട്രില്യൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.