ശൗര്യം കൊണ്ട് ആരാധകരെ സൃഷ്ടിച്ച ‘സിംഹരാജൻ’; അവസാന നിമിഷം ഇങ്ങനെ; വിഡിയോ

ലോകമെങ്ങും ആരാധകരുള്ള സിംഹമായ കെനിയയിലെ സ്കാർഫേസ് വിടവാങ്ങി. മസായ് മാരാ ദേശീയ ഉദ്യോനത്തിലായിരുന്നു 14 വയസുള്ള സിംഹത്തിന്റെ അന്ത്യം. അവസാന നിമിഷത്തെ വിഡിയോ ഇപ്പോൾ ലോകമെങ്ങും പങ്കുവയ്ക്കുകയാണ്. സ്വാഭാവിക അന്ത്യമാണ് സംഭവിച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ലോകമെങ്ങുമുള്ള മൃഗസ്നേഹികളുടേയും ഫോട്ടോഗ്രാഫർമാരുടേയും ഇഷ്ടതാരമായിരുന്നു സ്കാർഫേസ് എന്ന സിംഹം. ഇവന്റെ ചിത്രങ്ങൾ പലപ്പോഴും വലിയ ചർച്ചയാകാറുണ്ട്. സ്കാർഫേസിനെ കുറിച്ചുള്ള ലേഖനങ്ങളും ഡോക്യൂമെന്ററികളും ഇവനെ അതിർത്തികൾ താണ്ടിയ താരമാക്കി.

മുൻപ് കുന്തം കൊണ്ട് കണ്ണിനേറ്റ മുറിവാണ് ഇവനെ ഏറെ വ്യത്യസ്ഥനാക്കിയിരുന്നത്. നോട്ടവും ശൗര്യവും കൊണ്ട് വലിയ പ്രദേശം അടക്കി വാണ ചരിത്രവും ഈ സിംഹത്തിനുണ്ട്. പ്രായത്തിന്റെ അവശതകൾ ഏറെ നാളായി അലട്ടിയിരുന്നു. വിഡിയോ കാണാം. 

'