ബോംബ് പൊട്ടിത്തെറിച്ചു; ബോക്കോഹറാം നേതാവ് അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടു

നൈജീരിയൻ ഭീകര സംഘടനയായ ബൊക്കോ ഹറാമിന്റെ തലവൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിൻസാണ് സന്ദേശത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. 

ബൊക്കോ ഹറാമും ഐഎസ്‌ഡബ്ല്യുഎപിയും തമ്മിലുണ്ടായ സംഘർഷത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചാണ് സെഖാവോയുടെ മരണമെന്ന് സന്ദേശത്തിൽ പറയുന്നു. മേയ് 18 നാണ് സെഖാവോ കൊല്ലപ്പെട്ടത്. എന്നാൽ സ്ഫോടക വസ്തു പൊട്ടിച്ച് അബൂബക്കർ സെഖാവോ സ്വയം ജീവനൊടുക്കിയതാണെന്നും  റിപ്പോർട്ടുകളുണ്ട്. ഇരു ഭീകരസംഘടനകളും കുറച്ച് കാലമായി സംഘർഷത്തിലാണ്. 2014ൽ സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടു പോയ സംഭവത്തോടെയാണു ബൊക്കോ ഹറാം കുപ്രസിദ്ധി നേടിയത്.