ഓർഡർ ചെയ്തത് ചിക്കൻ ഫ്രൈ; ലഭിച്ചത് ഡീപ്പ് ഫ്രൈ ചെയ്ത ടവ്വൽ; പരാതി

ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നത് പലർക്കും പ്രിയമുള്ള കാര്യങ്ങളാണ്. അത്തരത്തിൽ ഫിലിപ്പീൻസ് യുവതിയാണ് ജോലിബീ എന്ന് ആപ്പ് വഴി ചിക്കൻ ഫ്രൈ ഓർഡർ ചെയ്തപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

മകനായി ചിക്കൻ പീസുകൾ മുറിച്ചുനൽകാൻ ശ്രമിക്കുന്നതിനിടെ ഉള്ളിൽ കണ്ടത് വിചിത്രമായ കാഴ്ച.അകത്ത് ഡീപ്പ് ഫ്രൈ ചെയ്ത രൂപുത്തിവലൊരു ടവ്വലാണ് കിട്ടിയത്. ഇത് ശരിക്കും ഞെട്ടിക്കുന്നതാണെന്നാണ് യുവതി പറയുന്നത്. ഫ്രൈ ചെയ്ത ചിക്കനുള്ളിൽ എങ്ങനെയാണ് ടവ്വൽ കുടുങ്ങുക എന്നാണ് പെരെസ് എന്ന യുവതി ചോദിക്കുന്നത്. ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകാനൊരുങ്ങിയിരിക്കുകയാണ് യുവതി എന്നാണ് റിപ്പോർട്ട്.