വാഹനമോടിക്കുന്നതിനിടയിൽ വിൻഡ്ഷീൽഡിലൂടെ ഇഴഞ്ഞെത്തിയത് കൂറ്റൻ പാമ്പ് !.

വാഹനമോടിക്കുന്നതിനിടയിൽ വിൻഡ്ഷീൽഡിലൂടെ ഇഴഞ്ഞെത്തിയത് കൂറ്റൻ പാമ്പ്. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേയ്ൽസിൽ നിന്നും ക്വീൻസ്‌ലൻഡിലേക്ക് പോവുകയായിരുന്ന കുടുംബമാണ് ഇഴഞ്ഞെത്തിയ പാമ്പിനെ കണ്ടത്. ജാൻ ജൂലിയസും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. വിൻഡ്ഷീൽഡിലൂടെ ഇഴഞ്ഞു നീങ്ങിയ പാമ്പ് വാഹനത്തിന്റെ മിററിൽ നിലയുറപ്പിച്ചു.

വാഹനം ഓടുന്ന സമയത്തോളം പാമ്പ് അവിടെത്തന്നെയിരുന്നു. ക്വീൻസ്‌ലൻഡിനു തൊട്ടു മുൻപുള്ള ഹെബെലിൽ വാഹനം നിർത്തുന്നത് വരെയും പാമ്പ് മിററിൽ ചുറ്റിയിരുന്നു. ഗ്രീൻ ട്രീ സ്നേക്ക് വിഭാഗത്തിൽ പെട്ട വിഷമില്ലാത്തയിനം പാമ്പായിരുന്നു ഇത്. അതുകൊണ്ട് തന്നെ പാമ്പിനെ കണ്ടപ്പോൾ ഭയം തോന്നിയില്ലെന്നും ജാൻ ജൂലിയസ് വ്യക്തമാക്കി. ഇവർ തന്നെയാണ് പാമ്പിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

English Summary: Shocking moment snake appears on windshield while family road trip from NSW to Qld