500 കലോറിക്ക് ശാരീരിക ബന്ധം; ഫിറ്റ്നസ് ബാന്റിലൂടെ കാമുകന്റെ ചതി പുറത്ത്; വിഡിയോ

ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം നിത്യ ജീവിതത്തിൽ ധരാളം മാറ്റങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. എന്നാൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പങ്കാളി ചതിക്കുന്നതിലും തെളിവ് കണ്ടെത്തി എന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് ഒരു യുവതി. നാദിയ എന്ന യുവതിയാണ് സോഷ്യൽ മീഡിയയിലൂടെ കാമുകൻ ചതിക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തലുമായി എത്തിയത് 

ഫിറ്റ്നസ് ഉപകരണത്തിന്റെ സഹായത്തോടെയാണ് അവർ ഈ ആരോപണത്തെ ശരിവയ്ക്കുന്നത്. ‌ടെലിവിഷൻ റിയാലിറ്റി ഷോ താരമായ നാദിയ മുൻകാമുകന്റെ ചതി കണ്ടെത്തിയതിനെ കുറിച്ചാണ് വിഡിയോയിൽ പറയുന്നത്. പ്രണയത്തിലായിരുന്നപ്പോൾ  ഇരുവരും ഫിറ്റ്ബിറ്റ് റിസ്റ്റ്ബാന്റ് വാങ്ങിയിരുന്നു. വ്യായാമത്തിന്റെ കാര്യങ്ങളെല്ലാം അതിലൂടെ കൃത്യമായി അറിയാൻ സാധിക്കുമായിരുന്നു. ഫിറ്റ്ബിറ്റ് നോട്ടിഫിക്കേഷൻ അനുസരിച്ച് കാമുകൻ രാത്രി രണ്ട് മണിക്കും മൂന്നു മണിക്കും ഇടയ്ക്ക് 500 കലോറി ഊർജം ചെലവാക്കിയതായി നാദിയ കണ്ടെത്തി. മറ്റൊരാളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് യുവതിയുടെ നിഗമനം. 

ഫിറ്റ്ബിറ്റ് നോട്ടിഫിക്കേഷനുകൾ ഇവർ പരസ്പരം സിങ്ക് ചെയ്തിരുന്നു. രാത്രി ഏറെ വൈകി പുറത്തു പോയി വന്ന കാമുകനെ നാദിയ ഇതോടെ കയ്യോടെ പിടികൂടി. ഇത് പറയുമ്പോൾ നിങ്ങൾക്ക് സംശയം തോന്നിയേക്കാം. എന്നാൽ സംഗതി സത്യമാണ് എന്നാണ് നാദിയ വിഡിയോയിലൂടെ പറഞ്ഞു വയ്ക്കുന്നത്. എന്തായാലും ഫിറ്റ്നസ് ബാന്റിന്റെ പ്രവർത്തനത്തിൽ സംശയമുന്നയിച്ചും യുവതിയെ തുണച്ചുമൊക്കെ നിരവധി ആളുകൾ രംഗത്ത് വന്ന് കഴിഞ്ഞു.