ചൊവ്വയിൽ നിന്നുള്ള ആദ്യശബ്ദം കേൾപ്പിച്ച് നാസ; ലാൻഡിങ്ങ് വിഡിയോയും

ചൊവ്വയിൽ നിന്നുള്ള ആദ്യശബ്ദം കേൾപ്പിച്ച് നാസ. ചൊവ്വാ പര്യവേഷണ ഉപഗ്രഹമായ പെഴ്സിവീയറൻസ് റോവർ ലാൻഡ് ചെയ്യുന്ന വിഡിയോയും നാസ പുറത്തുവിട്ടു. ചൊവ്വയിൽ ജീവന്റെ സാന്നിധ്യമുണ്ടോ എന്നറിയുകയാണ് പേർസിവിയറൻസിന്റെ ലക്ഷ്യം. 

ചൊവ്വയുടെ അന്തരീക്ഷത്തിൽ കാറ്റ് വീശുന്നതിന്റെ അവ്യക്തമായ ഒരു ശബ്ദമാണ് നാസ പുറത്തുവിട്ട വിഡിയോയില്‍ ഉള്ളത്. മൈക്രോഫോണിന്റെ സഹായത്തോടെയാണ് ശബ്ദം പിടിച്ചെടുത്തത്. ഉപരിതലത്തിൽ മൈക്രോഫോൺ പ്രവർത്തിച്ചിരുന്നില്ലെങ്കിലും ചൊവ്വയിൽ ഇറങ്ങിയതിനു ശേഷം ശബ്ദം റെക്കോർഡ് ചെയ്യാൻ സാധിച്ചു. 

പാരച്യൂട്ട് തുറക്കുന്നതും അൽപസമയത്തിന് ശേഷം റോവർ സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതുമാണ് നാസ പുറത്തുവിട്ട വിഡിയോയിൽ. ഫെബ്രുവരി 18 നാണ് റോവർ ചൊവ്വയിൽ എത്തിയത്.