സ്വർണഖനിയിൽ കുടുങ്ങിയ 11 പേരെ രക്ഷപെടുത്തി; തിരച്ചിൽ തുടരുന്നു

ചൈനയിലെ ഷാൻഡോങിൽ സ്വർണഖനിയിൽ കുടുങ്ങിയ 11 പേരെ രക്ഷപെടുത്തി. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇവരെ രക്ഷപെടുത്താനായത്. സ്ഫോടനത്തെ തുടർന്ന് തകർന്ന സ്വർണഖനിയിൽ ഇനി 10 കൂടി കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. 

ജനുവരി 10നു ഖനിയുടെ പ്രവേശനകവാടത്തിൽനിന്ന് 240 മീറ്റർ ഉള്ളിലാണു സ്ഫോടനമുണ്ടായത്. 70 ടൺ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തകരുടെ രണ്ടാഴ്ച നീണ്ട ശ്രമത്തിനു ഫലം കണ്ടുതുടങ്ങിയതു കഴിഞ്ഞ വ്യാഴാഴ്ചയാണ്. കുടുങ്ങിപ്പോയവർക്ക് ഭക്ഷണവും മരുന്നും പുതപ്പുമെല്ലാം നൽകാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിരുന്നു.