‘ലോകത്തിലെ ഏറ്റവും വലിയ ആയുധം’; പുതിയ ബാലിസ്റ്റിക് മിസൈലു‌മായി കിം; ചർച്ച

രാജ്യത്തിന്റെ എല്ലാ മേഖലകളും വൻപ്രതിസന്ധി നേരിടുകയാണെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ദിവസങ്ങൾക്ക് മുൻപ് തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ലോകരാജ്യങ്ങളുടെ ശ്രദ്ധ നേടുന്ന മറ്റൊരു പ്രഖ്യാപനം കൂടി ഉത്തരകൊറിയ നടത്തുകയാണ്.  'ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം’ എന്ന വിശേഷിപ്പിച്ച് അന്തർവാഹിനിയിൽ നിന്നും വിക്ഷേപിക്കാൻ കഴിയുന്ന പുതിയ ബാലിസ്റ്റിക് മിസൈലാണ് ഉത്തരകൊറിയ വികസിപ്പിച്ചത്. ബിബിസിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

പുതിയ മിസൈലുകള്‍ പ്രദര്‍ശിപ്പിച്ച സൈനിക പരേഡ് നടന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ചിത്രങ്ങളും െകാറിയൻ വാർത്താ ഏജൻസി പുറത്തുവിട്ടു. എന്നാൽ പുതിയ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നടന്നോ എന്ന കാര്യം വ്യക്തമല്ല. അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍  അധികാരമേൽക്കുന്നതിന് മുന്നോടിയായുള്ള ഈ നീക്കവും പ്രഖ്യാപനവും അതീവശ്രദ്ധ നേടുകയാണ്.