ഉഷ്ണത്തിലും പിന്നിലല്ല 2020: കാലാവസ്ഥാ റിപ്പോർട്ട് ഇങ്ങനെ

കഴിഞ്ഞു പോയ വർഷം ലോകം കണ്ടത് ഉയർന്ന താപനിലയെന്ന് കാലാവസ്ഥാ വിദഗ്ദർ. 1901ന് ശേഷം ചൂട് കൂടിയ വർഷങ്ങളിൽ എട്ടാം സ്ഥാനമായിരുന്നു 2020ന്. എന്നാൽ 2016ൽ ലോകം കണ്ട ഉയർന്ന താപനിലയേക്കാൾ കുറവായിരുന്നു കഴിഞ്ഞ വർഷമുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ശരാശരി അന്തരീക്ഷ ഊഷ്മാവിനേക്കാൾ 0.29 ഡിഗ്രി ചൂട് കഴിഞ്ഞ വർഷം കൂടുതലായിരുന്നെന്നും കാലാവസ്ഥാ വിദഗ്ദർ അറിയിച്ചു. ലോകത്തിൽ 1901ന് ശേഷം ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് കഴിഞ്ഞ 15 വർഷങ്ങളിലായിരുന്നെന്നും കാലാവസ്ഥാ വിദഗ്ദർ ചൂണ്ടിക്കാട്ടി.