അഞ്ചു വയസുകാരനെ ക്രൂരമായി ആക്രമിച്ചു; റോട്ട് വീലർ നായക്ക് ദയാവധം

rottweiler

അഞ്ചു വയസുകാരനെ ആക്രമിച്ച് അവശനിലയിലാക്കിയ നായയെ ദയാവധത്തിന് വിധേയമാക്കും. വളർത്തുനായയായ റോട്ട് വീലർ വീട്ടിൽ വച്ചാണ് കുട്ടിയെ ആക്രമിച്ചത്. ലേക്ക് മാക്വൈറിലെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. ആക്രമണത്തിൽ മുഖത്തും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ കുട്ടി ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിലാണ്.  വീട്ടിലെത്തിയ ആംബുലൻസ് ക്രൂ അടിയന്തര ചികിത്സ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. 

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. പരിക്കുകൾ കുട്ടിയുടെ ജീവിതത്തെ മാറ്റി മറിച്ചേക്കാമെന്ന് എൻ‌ എസ്‌ ഡബ്ല്യു ആംബുലൻസ് വക്താവ് പറഞ്ഞു.