51 കാരി മകളുടെ കുഞ്ഞിനെ പ്രസവിച്ചു; വേദന അടുത്തറിഞ്ഞെന്ന് മകൾ

വാടക ഗർഭധാരണത്തിലൂടെ മകളുടെ കുഞ്ഞിന് ജൻമം നൽകി 51 കാരി. അമേരിക്കയിലെ ഇലിനോയിസിലാണ് സംഭവം. ജൂലി ലവിങ്ങ് എന്ന 51 കാരിയാണ് മകൾക്കും മരുമകനും വേണ്ടി വാടക അമ്മയായത്. മകൾ ജൂലിയറ്റെ ലോക്ക്​വുഡിന്റെ ആദ്യത്തെ കുട്ടിയാണിത്. 

തനിക്കു വേണ്ടിയാണ് അമ്മ എല്ലാം ചെയ്തതെന്നും ആ വേദന അടുത്തറിഞ്ഞെന്നും ജൂലിയറ്റെ പറയുന്നു. പ്രതീക്ഷിച്ചതിലും 10 ദിവസം മുൻപായിരുന്നു കുഞ്ഞിന്റെ ജനനം. ഓപ്പറേഷനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. 

ഏറെ വൈകാരികമായ ദിവസമായിരുന്നു അതെന്നും സന്തോഷവും കണ്ണീരും ഒന്നിച്ചു വന്ന മൂ‌ഹൂർത്തങ്ങളായിരുന്നുവെന്നും ജൂലിയറ്റെ കൂട്ടിച്ചേർത്തു. 

2016 ലാണ് ജൂലിയറ്റെയും ഭർത്താവ് ആരോണും വിവാഹിതരായത്. ഒരു കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിനൊടുവിൽ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് വാടക ഗർഭധാരണത്തിന്റെ സാധ്യതകൾ തേടിയത്.