കോവിഡ് രണ്ടാണ്ടിനകം അവസാനിക്കും: ലോകാരോഗ്യ സംഘടന

കോവിഡ് 19 രണ്ട് വർഷത്തിനകം അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടന. രോഗം വേഗം പടരുന്നുണ്ടെങ്കിലും അതിനെ തടയാനുള്ള മരുന്നുകൾ സാങ്കേതിക വിദ്യകൾ വികസിച്ച ഇക്കാലത്ത് ഉണ്ടെന്നും ലോകാരോഗ്യസംഘടന മേധാവി ട്രെഡോസ് അഥാനം ഗബ്രിയേസുസ് പറഞ്ഞു. 

സ്പാനിഷ് ഫ്‌ളൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെങ്കിൽ ഇക്കാലത്ത് കൊവിഡ് 19 ഇല്ലാതാകാന്‍ അത്രയും സമയം വേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. രോഗത്തെ തടയാൻ ദേശീയ ഐക്യവും ലോക സാഹോദര്യവും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1918 ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്‌ളൂ അഞ്ച് കോടി ആളുകളുടെ മരണത്തിനാണ് കാരണമായത്. കോവിഡ് മൂലം ഇതുവരെ ലോകത്താക എട്ട് ലക്ഷം ആളുകളാണ് മരിച്ചത്. 

അതേസമയം കോവിഡ് വാക്സിൻ പരീക്ഷണങ്ങളും സജീവമായി നടക്കുന്നുണ്ട്. റഷ്യയും ചൈനയും വാക്സീൻ സജ്ജമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലോകം ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഒക്ടോബർ 22–ന് വാക്സീന്‍ സംബന്ധിച്ച് വലിയ പ്രഖ്യാപനം അമേരിക്കയിൽ നിന്നുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ വാക്സിനും നിർണായക പരീക്ഷണ ഘട്ടത്തിലാണ്.