ജീവൻ രക്ഷയ്ക്കായി ഹെൽമറ്റ് വെന്റിലേറ്റര്‍; ഇറ്റലിയിൽ നിന്നുള്ള ദൃശ്യങ്ങള്‍

കോവിഡ് 19 ഇറ്റലിയെ പിടിച്ചു കുലുക്കുമ്പോൾ ഇറ്റലിയിൽ നിന്നുള്ള ഹെൽമറ്റ് വെൻറിലേറ്ററിന്റെ  ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ് .വടക്കൻ ഇറ്റലിയിലെ ബർഗാമോ  നഗരത്തിലെ ഒരു ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ കാണാം

തലയ്ക്കു ചുറ്റും പ്ലാസ്റ്റിക്കിന്റെ സിലിണ്ടർ ആകൃതിയിലുള്ള ഹെൽമറ്റിൽ ജീവൻരക്ഷാ ഉപകരണങ്ങൾ സഹിതം അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാറ്റുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത് .രോഗികളുടെ ജീവൻ രക്ഷിക്കാനും രോഗം പകരുന്നത് തടയാനും ഫലപ്രദമായി ഉപയോഗിക്കാവുന്ന മൊബൈൽ വെന്റിലേറ്ററുകളാണ് ഈ ഹെൽമറ്റുകൾ .ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുള്ള രോഗികൾക്ക് ഓക്സിജൻ നേരിട്ട് ശ്വാസകോശത്തിലേക്ക് എത്തിച്ച് കൊടുക്കുകയാണ് സാധാരണ വെന്റിലേറ്ററുകൾ ചെയ്യുന്നത് .വെന്റിലേറ്ററിലായ രോഗികളുടെ വായിലൂടെ ട്യൂബ് വഴിയാണ് ഓക്സിജൻ ശ്വാസകോശത്തിലേക്ക് എത്തിക്കുന്നത് .

ഈ മൊബൈൽ വെന്റിലേറ്ററുകളും  ശ്വസിക്കേണ്ട വായു രോഗികളുടെ ശ്വാസകോശത്തിലേക്ക് നേരിട്ട് എത്തിക്കുന്നു.രോഗികൾ ഹെൽമറ്റ് ധരിക്കുന്നത് വഴി അവർ ചുമക്കുകയും തുമ്മുകയും ചെയ്യുമ്പോൾ രോഗം പകരുന്നത് ഒഴിവാക്കാനും സഹായിക്കുന്നു .മരണസംഖ്യ അനുദിനം വർധിക്കുന്ന ഇറ്റലിയിലെ ആശുപത്രികളിൽ ഇത്തരം ഹെൽമെറ്റ് വെന്റിലേറ്ററുകൾ നൽകുന്നത് ചെറുതല്ലാത്ത ആശ്വാസമാണ്