പൈപ്പ് പൊട്ടിത്തെറിച്ച് തിളച്ച വെള്ളം മുറിയിൽ നിറഞ്ഞു; കുട്ടിയടക്കം 5 മരണം

തിളച്ച വെള്ളം ഒഴുകുന്ന പൈപ്പ് പൊട്ടിത്തെറിച്ച് ഹോട്ടൽ മുറിയിൽ വെള്ളം നിറഞ്ഞു. ഒരു കുട്ടിയടക്കം അഞ്ച് പേർ വെന്തു മരിച്ചു. റഷ്യയിലാണ് സംഭവം. ഹോട്ടല്‍ കാരമലിന്‍റെ താഴത്തെ നിലയിലാണ് അപകടമുണ്ടായത്. 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഭീകരമായ അപകടമാണിതെന്ന് പ്രാദേശിക ഗവർണർ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും.  ആളുകളെ ഒഴിപ്പിക്കുന്നതിനിടയിൽ പൊള്ളലേറ്റിട്ടും പ്രവൃത്തി തുടർന്ന രക്ഷാപ്രവർത്തകരെ പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഹോട്ടലിന്റെ പ്രവേശനഭാഗത്ത് നിന്ന് ഖനത്തിൽ പുകച്ചുരുളുകൾ ഉയരുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.