'കുടുംബജീവിതം നന്നായി പോകുന്നു'; അന്ന് സ്വയം ലിംഗം മുറിച്ച റാപ്പർ വിവാഹിതനായി

ലഹരിക്ക് അടിമയായി മാനസികമായി തകർന്ന സമയത്ത് സ്വയം ലിംഗവിച്ഛേദം നടത്തിയ അമേരിക്കൻ റാപ്പർ ഇപ്പോൾ വിവാഹിതനായി. നാലുവർഷം മുൻപാണ് ക്രിസ്റ്റ് ബെയറർ എന്ന വു ടാങ് ക്ലാൻ റാപ്പർ ലിംഗം മുറിച്ചു കളഞ്ഞത്. 

താനും ഭാര്യ ചെറിലും കഴിഞ്ഞ ാറു മാസം ഡേറ്റിങ്ങിലായിരുന്നെന്നും ഡിസംബർ 30–ന് വിവാഹം കഴിഞ്ഞുവെന്നും ബെയറർ അമേരിക്കൻ മാധ്യമങ്ങളോട് പറഞ്ഞു. 2014–ലാണ് ഇയാൾ കത്തി ഉപയോഗിച്ച് ലിംഗം മുറിച്ചത്. ശേഷം വീടിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടുകയും ചെയ്തു. എന്നാൽ അന്ന് ഇയാൾ ആത്മഹത്യാശ്രമം എന്ന ആരോപണം നിഷേധിച്ചിരുന്നു.

ലിംഗം തിരികെ തുന്നിച്ചേർത്തു എന്ന വാർത്തയും ബെയറർ നിഷേധിച്ചു. എന്നാൽ തനിക്ക് ശാരീരിക ബന്ധത്തിനുള്ള ശേഷിയുണ്ടെന്നും വ്യക്തമാക്കി. കുടുംബജീവിതം നല്ല രീതിയിൽ തന്നെ നയിക്കാൻ സാധിക്കുമെന്നും ഉറപ്പ് പറയുന്നു.  

ഡോക്ടർമാർക്ക് അത് സാധിച്ചില്ല എന്നാണ് അഭിമുഖത്തിൽ വ്യക്തമാക്കിയത്. 46–കാരനായ ബെയറർ 3 കുട്ടികളുടെ അച്ഛനാണ്. തന്റെ ഏറെക്കാലത്തെ സുഹൃത്താണ് പുതിയ ഭാര്യയെന്നും തന്നെ വളരെയധികം പിന്തുണയ്ക്കുന്നയാളാണ് അവരെന്നും ബെയറർ പറയുന്നു.