ആമസോണ്‍ കാടുകളിലെ തീ; അയല്‍രാജ്യങ്ങളുടെ സഹായം തേടി ബ്രസീല്‍

ആമസോണ്‍ കാടുകളിലെ തീ നിയന്ത്രിക്കാന്‍  അയല്‍രാജ്യങ്ങളുടെ സഹായം തേടി ബ്രസീല്‍. പെറു, കൊളംബിയ, ബൊളീവിയ, വെനസ്വേല തുടങ്ങിയ ആമസോണ്‍ രാജ്യങ്ങളുടെ യോഗം അടുത്തമാസം ആറിന് പെറുവില്‍ ചേരും. ജി7 രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത ധനസഹായം നിരസിച്ച ബ്രസീല്‍ പ്രസിഡന്റിന്റെ നടപടിയില്‍ രാജ്യത്ത് വന്‍പ്രതിഷേധം നടക്കുകയാണ്.   അതേസമയം ആഫ്രിക്കന്‍ മഴക്കാടുകളിലും കാട്ടുതീ പടരുകയാണ്. 

ഓരോ മണിക്കൂറിലും ഹെക്ടര്‍ കണക്കിന് വനമാണ് ആമസോണില്‍ കത്തിയമരുന്നത്. ആഗോളതാപനം ഉള്‍പ്പെടെ കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് നിഗമനം. തീ അണയ്ക്കാനായി ആമസോണ്‍ രാജ്യങ്ങളുടെ സഹായവും ബ്രസീല്‍ തേടിയിട്ടുണ്ട്. പെറുവില്‍ അടുത്തമാസം ആറിന് നടക്കുന്ന യോഗത്തില്‍ പ്രത്യേകധനസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. 

നാല്‍പ്പത്തിനാലായിരം സൈനികരെയാണ് തീ നിയന്ത്രിക്കാനായി നിയോഗിച്ചിരിക്കുന്നത്. . സൈന്യത്തെ വിട്ടുനല്‍കുമെന്ന് പെറു പ്രസിഡന്റ് മാര്‍ട്ടിന്‍ വിസ്കാറ അറിയിച്ചു.

ജി7 രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത 22 മില്യണ്‍ ഡോളറിന്റെ ധനസഹായം നിരസിച്ച ബ്രസീല്‍ പ്രസിഡന്റിന്റെ നടപടിയില്‍ രാജ്യത്തിനകത്ത് വന്‍പ്രതിഷേധം ഉയരുന്നുണ്ട്. എന്നാല്‍ ആമസോണ്‍ മേഖലയില്‍ അധികാരം ഉറപ്പിക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്നാണ് ബ്രസീല്‍ പ്രസിഡന്റിന്റെ നിലപാട്. 33ലക്ഷം ചതുരശ്ര കിലോമീറ്ററിലായി പടര്‍ന്നുകിടക്കുന്ന ആഫ്രിക്കന്‍ മഴക്കാടുകളെയും കാട്ടുതീ വിഴുങ്ങുന്നത് ആശങ്ക പടര്‍ത്തുന്നുണ്ട്. 

കാട്ടുതീ നിയന്ത്രിക്കാനുള്ള നടപടികളാകും യോഗത്തിന്റെ പ്രധാന അജന്‍ഡ. തീ അണയ്ക്കാനായി സൈന്യത്തെ വിട്ടുനല്‍കുമെന്ന് പെറു പ്രസിഡന്റ് മാര്‍ട്ടിന്‍ വിസ്കാറ അറിയിച്ചു. നിലവില്‍ നാല്‍പ്പതിനാലായിരം സൈനികരെയാണ് ആമസോണ്‍ മഴക്കാടുകളില്‍ കാട്ടുതീ നിയന്ത്രിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. ജി7 രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത 22 മില്യണ്‍ ഡോളറിന്റെ സാമ്പത്തികസഹായം ബ്രസീല്‍ നിരസിച്ചിരുന്നു. ആമസോണ്‍ മേഖലയില്‍ അധികാരം ഉറപ്പിക്കാനുള്ള പുതിയ തന്ത്രമാണെന്നാണ് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയുടെ നിലപാട്.