മീൻ പിടിക്കാൻ പോയി; ചൂണ്ടയിൽ കുരുങ്ങിയത് പെരുമ്പാമ്പും മീനും; വിഡിയോ

ഒരു വെടിക്ക് രണ്ട് പക്ഷി എന്നു കേട്ടിട്ടില്ലേ..? ഇവിടെ പക്ഷേ പക്ഷി അല്ല, പാമ്പ് ആണ് വലയിൽ കുടുങ്ങിയത്. ഒരു പാമ്പും ഒരു മീനും. 

ഹൂസ്റ്റണിലാണ് സംഭവം. വെറുതെ ഒരു വിനോദത്തിന് മീൻ പിടിക്കാൻ പോയതാണ് യുവാവ്.  പിന്നെ അയാൾ അയാൾ പോലുമറിയാതെ വൈറലായി. 

മീൻ കൊത്തിയതറിഞ്ഞാണ് ചൂണ്ട വലിച്ചത്. വലിയ മീൻ കൊത്തിയെന്നു കരുതിയാണ് ആ‍ഞ്ഞുവലിച്ചത്. പക്ഷേ കരയിലെത്തിയപ്പോളാണ് സംഗതി മനസിലായത്. ചൂണ്ടയിൽ കുരുങ്ങിയത് കൂറ്റനൊരു പെരുമ്പാമ്പും അതിന്റെ വായിൽ വലിയൊരു മീനും. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.