ഒറ്റ പ്രസവത്തിൽ 17 കുട്ടികൾ! ആ വാർത്ത വ്യാജം; സത്യമിത്

ഒറ്റ പ്രസവത്തിൽ പതിനേഴ് കുട്ടികൾക്ക് ജൻമം നൽകിയ സ്ത്രീ എന്ന പേരിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആ പതിനേഴ് കുട്ടികളുടേതെന്ന പേരിലും ചിത്രങ്ങൾ പ്രചരിച്ചിരുന്നു. നിരവധി പേർ ഈ ചിത്രങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. 

യാഥാര്‍ഥ്യം

‌ആക്ഷേപഹാസ്യ ഫേക്ക് ന്യൂസ് വെബ്സൈറ്റ് ആയ വേള്‍ഡ് ന്യൂസ് ഡെയ്‍ലി റിപ്പോർട്ടിൽ വന്ന ഫിക്ഷണൽ സ്റ്റോറി ആണിത്. മെയ് 30 ന് റിച്ചാര്‍ഡ് കാമറിൻറെ എന്ന ആളാണ് പോസ്റ്റ് ആദ്യമായി ഷെയർ ചെയ്തത്. 33,000 ല്‍ അധികം ആളുകൾ ഇതേ പോസ്റ്റ് ഷെയർ ചെയ്തു. 

ഫീച്ചർ ഫിക്ഷൻ ആണെന്ന കാര്യം വെബ്സൈറ്റിൽ പറയുന്നുമുണ്ട്. എന്നാൽ ഇത് മുഖവുരക്കെടുക്കാതെയാണ് നിരവധി ആളുകൾ വാര്‍ത്ത ഷെയർ ചെയ്തത്. 

ചിത്രത്തിൽ കാണുന്ന സ്ത്രീയുടെ ചിത്രം മോർഫ് ചെയ്തതാണ്. 17 കുട്ടികളുടെ കൂടിയിരിക്കുന്നയാളുടെ ചി‌ത്രവും പഴക്കമുള്ളതാണ്. ചിത്രത്തിൽ കുട്ടികള്‍ക്കൊപ്പമുള്ളത് അമേരിക്കൻ ഗൈനക്കോളജിസ്റ്റ് ആയ റോബർട്ട് എം ബിറ്റര്‍ ആണ്.