നിർബന്ധിച്ച് പാൽ കുടിപ്പിച്ചു; തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ നിർബന്ധിച്ച് പാൽ കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ആയക്ക് 15 വർഷം തടവ്. ഓൾറെമി അഡെലെ(73) ക്കാണ് അമേരിക്കയിലെ പ്രിൻസ് ജോർജ്സ് കൗണ്ടി കോടതി ശിക്ഷ വിധിച്ചത്. 

ഫെബ്രുവരിയിൽ അമേരിക്കയിലെ ഗ്ലേനാർജഡനിലായിരുന്നു സംഭലം. എനിറ്റ സലൂബി എന്ന കുഞ്ഞാണ് ദാരുണമായി കൊല്ലപ്പെട്ടത്. പാൽക്കുപ്പിയുടെ അടപ്പ് ശരിയായി അടക്കാതെയാണ് അഡെല കുഞ്ഞിന് പാൽ കൊടുത്തത്. കുഞ്ഞിനെ മടിയില്‍ കിടത്തിയാണ് അഡെല പാൽ കൊടുത്തത്. കുപ്പിയില്‍ നിന്നും വരുന്ന പാലിന്റെ അളവ് കൂടിയതോടെ കുഞ്ഞിന്റെ വായിൽ നിന്നറങ്ങാതായി. ഒടുവിൽ പാൽ തൊണ്ടയിൽ കുടുങ്ങി മരണത്തിന് കീഴടങ്ങി.

കുഞ്ഞിന്റെ കയ്യിൽ പാൽക്കുപ്പി കൊടുക്കുകയും കുഞ്ഞത് കുടിക്കാതെ നിലത്തിടുകയും ചെയ്തു. തുടർന്ന് നിലത്തുവീണ കുപ്പി എടുത്ത് ബലം പ്രയോഗിച്ച് കുഞ്ഞിന്റെ വായിൽ വെച്ചുകൊടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ അഡെല മൊബൈലിൽ പകർത്തിയിരുന്നു. 

മനപ്പൂർവ്വം കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചതല്ലെന്ന് അഡെല കോടതി മുൻപാകെ പറഞ്ഞു. വിശക്കുന്നില്ലെങ്കിലും കുഞ്ഞിനെ കാലിൽ പിടിച്ചിരുത്തി പാൽ കൊടുക്കുന്നത് നൈജീരിയയിലെ സമ്പ്രദായമാണെന്നും അഡെല പറഞ്ഞു. എന്നാൽ അറിയാതെ സംഭവിച്ച കയ്യബദ്ധമല്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ.