അമേരിക്കയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് ഒരുമാസം

ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനാണ്  ഒരുമാസമായി പടിഞ്ഞാറന്‍ അമേരിക്കന്‍ നഗരങ്ങള്‍ സാക്ഷ്യം വഹിച്ചത്. കനത്ത കാറ്റും മഴയും മഞ്ഞിടിച്ചും നെബ്രാസ്ക ഉള്‍പ്പടെയുള്ള നഗരങ്ങളെ മുഴുവനായും വെളളത്തിലാക്കി.

കനത്ത കാറ്റിനും മഴക്കും ശമനമായപ്പോഴാണ് പടിഞ്ഞാറന്‍ അമേരിക്ക നേരിട്ട നാശനഷ്ടങ്ങളുടെ ഞെട്ടിപ്പിക്കുന്ന കാഴ്ച ദൃശ്യമായത്.ഏക്കറുകണക്കിന് കൃഷിയിടങ്ങളും പന്നി പശുവളര്‍ത്തല്‍ ഫാമുകളും നശിച്ചു.നെബ്രാസ്ക നഗരത്തില്‍ മാത്രം കോടിക്കണക്കിന് ഡോളര്‍ മതിപ്പുള്ള ധാന്യങ്ങളും വളര്‍ത്തുമൃഗഫാമുകളും നശിച്ചിട്ടുണ്ട്.വെള്ളപ്പൊക്ക ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ നഷ്ടക്കണക്ക് ഇനിയും ഉയരാനാണ് സാധ്യത.ഡോഡ്ജ് പ്രവിശ്യയിലാണ് പന്നി ഫാമുകള്‍ ഏറെയും നശിച്ചത്.700 പന്നികളെ വരെ നഷ്ടപ്പെട്ടവരുണ്ട്. കൃത്യമായ കാലാവസ്ഥാമുന്നറിയിപ്പനുസരിച്ച് ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ സാധിച്ചതിനാല്‍ ആളപായ നിരക്ക് നന്നേ കുറയ്ക്കാന്‍ സാധിച്ചു. പക്ഷെ കൃഷിയിടങ്ങള്‍ സംരക്ഷിക്കാനോ സംഭരിച്ച ധാന്യങ്ങള്‍ മാറ്റാനോ കര്‍ഷകര്‍ക്കായില്ല. മാട് വളര്‍ത്തല്‍ മേഖലയില്‍ മാത്രം 400 മില്യണ്‍ ഡോളറിന്റെ നഷ്ടം കണക്കാക്കുന്നു.

 പ്രതിസന്ധികളെ അതിജീവിച്ച് കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് ഭരണകൂടം ഉറപ്പുനല്‍കി.