നിസ്കാരനിര വരച്ച് സ്നേഹം; ഭീകരാക്രമണ ഇരകൾക്ക് ആദരം; ലോകത്തിന്റെ കയ്യടി

ന്യൂസിലാൻഡ് ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിച്ച് വരച്ച ചിത്രം നവമാധ്യമങ്ങളിൽ വൈറലാകുന്നു. രാജ്യത്തിന്റെ ഒദ്യോഗിക ചിഹ്നമായ സിൽവർ ഫേണിന്റെ രൂപത്തിലാണ് ചിത്രം വരച്ചിരിക്കുന്നത്. സിൽവര്‍ ഫേണിനോടു ചേർത്തു വരച്ചിരിക്കുന്നത് നിസ്കരിക്കാനായി നിരന്നു നിക്കുന്നവരുടെ രൂപമാണ്. ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ആക്രമണത്തെ തുടർന്ന് ന്യൂസിലാൻഡില്‍ നടന്ന ഐക്യദാര്‍ഢ്യ പരിപാടിയുടെ പ്രചരണാര്‍ഥം സിംഗപൂരിലെ കലാകാരനായ കെയ്ത് ലീ വരച്ച ചിത്രമാണിത്. 

കൊലയാളി പള്ളിയിലേക്ക് നടന്നുകയറുമ്പോള്‍ വരൂ സഹോദരാ എന്ന് പറഞ്ഞാണ് അകത്തുണ്ടായിരുന്ന വൃദ്ധനായ വിശ്വാസി സ്വാഗതം ചെയ്തത്. അയാളെ വെടിവെച്ചിട്ടാണ് ടോറൻറോ ആക്രമണം തുടർന്നത്. ഈ വാക്കുകളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആക്രമണത്തിൽ ഇതുവരെ 50 തോളം പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം. പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മുപ്പത്തിനാല് പേരില്‍ പലരുടെയും നില ഗുരുതരമാണ്.