കാർദാഷിയാനെ പോലെയാകാൻ ശസ്ത്രക്രിയ; ബട്ട്‌ലിഫ്റ്റ് ചെയ്ത യുവാവിന്റെ നിതംബത്തില്‍ ദ്വാരം

കിം കാർദാഷിയാൻ. മേനിയളവുകൾ കൊണ്ടും ശരീര പ്രദർശനം കൊണ്ടും ലോകത്തെ അത്ഭുതപ്പെടുത്തിയ താരം. കിം കാർദാഷിയാനെ പോലെയാകുകയെന്നത് ലക്ഷകണക്കിന് ആരാധകരുടെ ആഗ്രഹമാണെന്നത് പരസ്യമായ രഹസ്യം. നിരവധി പേരാണ് കാർദാഷിയാന്റെ പോലുളള നിതംബത്തിനു വേണ്ടി ശസ്ത്രക്രിയ ചെയ്ത് ജീവൻ പോലും അപകടത്തിലാക്കിയത്. 

സൗന്ദര്യം വർധിപ്പിക്കാനുളള ശസ്ത്രക്രിയകളിൽ ഏറ്റവും അപകടകാരിയാണ് ബട്ട് ലിഫ്റ്റ് സർജറി. സൗന്ദര്യമുളള നിതംബത്തിനു വേണ്ടിയുളള ശ്രമം മരണത്തിൽ കലാശിക്കുന്ന കാഴ്ചയാണ് കൂടുതലും കണ്ടുവരുന്നതും. ലോകമെമ്പാടും മൂവായിരത്തിൽ അധികം മരണങ്ങൾ ഈ ശസ്ത്രക്രിയ കൊണ്ടു മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തു നിന്നു കൊഴുപ്പെടുത്ത് നിതംബത്തിൽ കുത്തി വച്ചാണ് ഇത്തരം ശസ്ത്രക്രിയകൾ ചെയ്യുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം നിതംബത്തിൽ ദ്വാരങ്ങൾ വീഴുന്നതും പഴുപ്പുണ്ടാകുന്നതും സ്ഥിരം സംഭവങ്ങളാണ്. 

കിം കാർദാഷിയാന്റെ വലിയ ആരാധകനും വെസ്റ്റ് മിഡ്‌ലാൻഡ് സ്വദേശിയുമായ ജോർദാൻ പാർക്ക് ആണ് ഏറ്റവും ഒടുവിൽ കാർദാഷിയാനെ പോലെയുളള നിതംബം ലഭിക്കാൻ ബട്ടലിഫ്റ്റ് ശസ്ത്രക്രിയ ചെയ്ത് അതിഗുരുതരമായ രോഗവാസ്ഥയിലേയ്ക്ക് തളളപ്പെട്ടത്. രണ്ടു വട്ടമാണ് കാർദാഷിയാനെ പോലെ ഭംഗിയുളള നിതംബം ലഭിക്കാനുളള ശ്രമം നടത്തിയത്. ഇത് നെക്രോസിസ് എന്ന രോഗവാസ്ഥയുണ്ടാക്കി. വലതു നിതംബത്തിൽ വലിയ ദ്വാരം രൂപപ്പെട്ട് ഇതിൽ നിന്ന് പഴുപ്പും മാസംവും പുറത്തു വന്നതായി ജോർദ്ദാൻ പറയുന്നു. 

വേദന സഹിക്കാൻ കഴിയാതെ വന്നപ്പോൾ നടത്തിയ പരിശോധനയിലാണ് മാംസം തിന്നുന്ന ബാക്ടീരിയകളുടെ ആക്രമണം ഉണ്ടായതെന്ന് കണ്ടെത്തിയത്. ആന്റിബയോട്ടിക്കളുടെ സഹായത്തോടെ ഈ അവസ്ഥയെ അതിജീവിക്കുകയായിരുന്നുവെന്നും ജോർദ്ദാൻ പറയുന്നു. ആദ്യത്തെ ശസ്ത്രക്രിയയിൽ വന്ന ഗുരുതരമായ പിഴവാണ് തന്റ സ്ഥിതി വഷളാക്കിയത്. നിതംബത്തിൽ നിന്ന് ഒഴുകി വരുന്ന ദ്രാവകം മറയ്ക്കാൻ ശ്രമിച്ചതോടെ ഇംപ്ലാൻറ് പുറത്തു വരികയും ചെയ്തു. തുടർന്ന് തുർക്കിയിൽ എത്തി മൂന്നര ലക്ഷം ചെലവിൽ സ്വന്തം കൊഴുപ്പ് ഉപയോഗിച്ച് നിതംബം വലുക്കാനുളള ശസ്ത്രക്രിയ ചെയ്തു. 

എന്തൊക്കെ സംഭവിച്ചാലും കിം കാർദാഷിയന്റെതു പോലെയുളള നിതംബങ്ങൾ ലഭിക്കാതെ പിന്നോട്ടില്ലെന്നും ഇയാൾ പറയുന്നു. യുകെയിൽ ശസ്ത്രക്രിയ വളരെ ചെലവേറിയതാണെന്നും താൻ ആവശ്യപ്പെടുന്നത്രയും വലുതാക്കാൻ അവർ തയ്യാറാകാത്തതിനാലാണ് താൻ തുർക്കിയിൽ ചെന്ന് ശസ്ത്രക്രിയ ചെയ്യുന്നതെന്നും ഇയാൾ പറഞ്ഞു. കിമ്മിന്റെ നിതംബത്തിനു അത്രയും വലുപ്പമുളള നിതംബം തന്നെ വേണമെന്ന വാശിയിലാണ് ജോർദ്ദാൻ. മറ്റുളളവരുടെയും മുൻപിൽ താൻ പുരുഷനാണെങ്കിലും സ്ത്രീയുടെയും പുരുഷന്റെയും വസ്ത്രങ്ങൾ താൻ അണിയാറുണ്ടെന്നും ഇയാൾ പറയുന്നു. 27 വയസിനിടയില്‍ ‍നിരവധി ശസ്ത്രക്രിയകൾക്കാണ് ജോർദ്ദാൻ വിധേയനായത്. ഏട്ടു വർഷത്തിനിടെ മൂക്കിൽ മൂന്ന് ശസ്ത്രക്രിയകളും ചിൻ ഇംപ്ലാന്റേഷനും ബോട്ടെക്സ് ശസ്ത്രക്രിയയും ചെയ്തിരുന്നു. യുകെയുടെ പുറത്ത് നടത്തുന്ന ബട്ട് ലിഫ്റ്റ് സർജറികൾ പൊതുവെ അപകടകാരികളാണെന്നാണ് റിപ്പോർട്ട്. ഇത്തരത്തിലുളള ശസ്ത്രക്രിയകൾ വഴിയാണ് നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുളളതും.