ആ കറുത്തധ്യായത്തിന്റെ സ്മരണാര്‍ത്ഥം ലോക നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തി

ചരിത്രത്തിലെ കറുത്തധ്യായമായ  ഒന്നാം ലോക മഹായുദ്ധത്തിന് അവസാനം കുറിച്ചതിന്റെ സ്മരണാര്‍ത്ഥം ലോക നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തി. ഫ്രാന്‍സിലെ ചരിത്ര സ്മാരകമായ ആര്‍ക്ക് ഡി ട്രയംഫ്ില്‍ നടന്ന ചടങ്ങിലാണ്  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമടക്കമുള്ളവര്‍ സമാധാനത്തിന്റെ സന്ദേശവുമായി ഒന്നിച്ചുകൂടിയത്.   

ലോക ഭൂപടത്തെ ശിഥിലമാക്കിയാണ് 1914 ജൂലൈ 28 ന് തുടക്കം കുറിച്ച മഹായുദ്ധം  കടന്നുപോയത്. മൽസരവഴിയിൽ രൂപപ്പെട്ട ചേരികള്‍ ശത്രുവിനെ നേരിടുവാൻ ശക്തിയാർജിക്കുന്നതിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട ത്രികക്ഷി സഖ്യം ത്രികക്ഷി സൗഹാർദം   എന്നീ ചേരികള്‍ ഒരുകാര്യം ഉറപ്പാക്കി; യുദ്ധമുണ്ടായാൽ അതു ലോകം മുഴുവൻ വ്യാപിക്കുന്ന ഒരു മഹാദുരന്തമായിരിക്കും. ഓസ്ട്രിയ – ഹംഗറി കിരീടാവകാശിയായ ആർച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാന്റിനെയും പത്നിയെയും കൊന്നത് യുദ്ധപ്രഖ്യപനത്തിനുള്ള തിരികൊളുത്തി. തൊണ്ണൂറ് ലക്ഷത്തിലധികം സൈനികരും എഴുപത് ലക്ഷത്തിലധികം സാധാരണക്കാരും മരണപ്പെട്ടു. പത്ത് മില്യന്‍ സൈനികരാണ് നാല് വര്‍ഷം നീണ്ടുനിന്ന യുദ്ധതില്‍ മരണമടഞ്ഞത്. 

യുദ്ധത്തിന് അവസാനം കുറിച്ച വേഴ്സായ് സന്ധി നിലവില്‍ വന്നത് 1918 നവംബര്‍ പതിനൊന്നിന്. ഈ സ്മരണപുതുക്കിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്ന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രാണ്‍ ജര്‍മന്‍ ചാന്‍‌സിലര്‍ എന്‍ജെലാ മെര്‍ക്കല്‍ തുടങ്ങിയവര്‍ ഒത്തുകൂടിയത്. ലോകനേതാക്കളുടെ ഈ കൂടിക്കാഴ്ച്ച സമാധാനത്തിന്റെ സന്ദേശമാണ് ലോകജനതയ്ക്ക് കാണിച്ചുകൊടുക്കുന്നത്.