ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതിക്ക് ഇന്ത്യക്ക് ഇളവ്

ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയടക്കം എട്ട് രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കി അമേരിക്ക. ഈ മാസം അഞ്ചുമുതല്‍ ഇറാനുമേല്‍ കടുത്ത ഉപരോധം ഏര്‍പെടുത്താന്‍ തീരുമാനിച്ചിരിക്കെയാണ് എട്ടുരാജ്യങ്ങള്‍ക്ക് അമേരിക്ക  താല്‍ക്കാലിക ഇളവ് നല്‍കിയിരുന്നത്.    

നവംബര്‍ അഞ്ചിന് തുടങ്ങുന്നു ഉപരോധത്തിന് ഒരുങ്ങിയിരിക്കാന്‍ ട്വീറ്റിലൂടെ ഡോണള്‍ഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് കൊടുത്തിരിക്കുയാണ്. ചരിത്രത്തിലെ ഏറ്റവും കഠിനമായ ഉപരോധത്തിലൂടെ ഇറാന്‍ കടന്നുപോകുമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. ഊര്‍ജം, കപ്പല്‍ മാര്‍ഗമുള്ള ചരക്ക് ഗതാഗതം, ബാങ്കിങ്, തുടങ്ങിയ മേഖലകളെ ഉപരോധം കാര്യമായി ബാധിക്കും.

മേയില്‍ ആണവക്കരാറില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് ഇറാനുമേല്‍ പടിപടിയായി ഉപരോധങ്ങള്‍ തിരിച്ചുകൊണ്ടുവന്നിരുന്നു. ഇത് പൂര്‍ണമാവുന്നതോടെ ഇറാന്റെ സമ്പത് വ്യവസ്ഥയെ ബാധിച്ചുതുടങ്ങും. ഇറാനുമായി മറ്റ് രാജ്യങ്ങള്‍ വ്യാപാരബന്ധം നിര്‍ത്തണം എന്ന് പറയുന്ന അമേരിക്ക ഇന്ത്യയടക്കം എട്ട് രാജ്യങ്ങള്‍ക്ക്  ഇറാനില്‍ നിന്ന് എണ്ണവാങ്ങാന്‍ കൊടുത്തിട്ടുണ്ട്. ഈമാസം നാലോടെ ഇറാനില്‍നിന്നുളള എണ്ണ ഇറക്കുമതി പൂര്‍ണമായി നിര്‍ത്തണമെന്നായിരുന്നു അമേരിക്കയുടെ നിലപാട്. 

എന്നാല്‍ ഇറക്കുമതിയുടെ അളവ് കുറയ്ക്കണെന്ന നിര്‍ദേശത്തോടെയാണ് ഇളവെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ൈമക്ക് പോംപെയോ അറിയിച്ചു