ഡേറ്റിങ് ആപ്പിലൂടെ പരിചയം; ഇന്ത്യൻ വിദ്യാർത്ഥി ഓസട്രേലിയയിൽ കൊല്ലപ്പെട്ടു

ഓസ്ട്രേലിയയിൽ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഓസ്ട്രേലിയൻ സ്വദേശിയായ കൗമാരക്കാരി അറസ്റ്റിൽ. ജാമി ലീ എന്ന 18–കാരിയെയാണ് ഓസ്ട്രേലിയൻ പൊലീസ് അറസ്റ്റ് ചെയ്തത്.  മൗലിൻ റാത്തോഡ് എന്ന 25-കാരനായ വിദ്യാർത്ഥിയെയാണ് ജാമി കൊലപ്പെടുത്തിയത്. ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയത്തിലും സൗഹൃദത്തിലുമാകുന്നത്. പീന്നീട് തമ്മിൽ കാണാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ കണ്ടപ്പോഴാണ് വിദ്യാർത്ഥിക്ക് നേരെ പെൺകുട്ടി ആക്രമണത്തിന് മുതിർന്നത്. തലയിലും ശരീരത്തിലും ഗുരുതരമായി മർദമറ്റു. ജൂലൈ 24-നായിരുന്നു സംഭവം. ജൂലൈ 25-ന് റാത്തോഡ് മരിച്ചു. 

മെൽബൺ മജിസ്റ്റ്രേറ്റ് കോടതിയിൽ ജാമിയെ പൊലീസ് വീഡിയോ കോൺഫറന്‍സിങിലൂടെ ഹാജരാക്കി. എന്നാൽ മജിസ്ട്രേറ്റ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാതെ തലകുനിച്ചിരിക്കുകയായിരുന്നു ജാമി. ഇപ്പോൾ ജാമി പൊലീസ് കസ്റ്റഡിയിലാണ്.

കൊലപാതകത്തിന് പിന്നിലുള്ള കാരണം പൊലീസ് അന്വേഷിക്കുകയാണ്. അസാധാരണമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടതിനാൽ മൗലിന്റെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാൻ വൈകും. നാട്ടിലുള്ള ബന്ധുക്കളുമായും സുഹൃത്തുക്കളുമായും മൗലിൻ ബന്ധപ്പെടാറുണ്ടായിരുന്നു.എന്നാൽ ഇങ്ങനെയൊരു ബന്ധത്തെക്കുറിച്ച് ആർക്കും യാതൊരു അറിവുമില്ലെന്നാണ് പൊലീസ് പറയുന്നത്.