യുഎസ് വിദേശകാര്യ സെക്രട്ടറിയായി മൈക്ക് പോംപെ അധികാരമേറ്റു

യുഎസ് വിദേശകാര്യ സെക്രട്ടറിയായി മുന്‍ സിഐഎ ഡയറക്ടര്‍ മൈക്ക് പോംപെ അധികാരമേറ്റു. സെനറ്റില്‍ 42 നെതിരെ 57 വോട്ടുകള്‍ നേടിയാണ് സെക്രട്ടറി പദവിയിലെത്തിയത്. ഡെമോക്രാറ്റുകളുടെ കടുത്ത എതിര്‍പ്പിനിടെയാണ് പോംപെ അധികാരമേല്‍ക്കുന്നത്. സ്ഥാനമേറ്റതിന് പിന്നാലെ തന്റെ ആദ്യ വിദേശ പര്യടനത്തിന് തുടക്കം കുറിച്ചു. സൗദി അറേബ്യയാണ് ആദ്യം സന്ദര്‍ശിക്കുന്നത്. മധ്യേഷ്യയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ഇസ്രയേല്‍, ജോര്‍ഡാന്‍ എന്നീ രാജ്യങ്ങളാകും സന്ദര്‍ശിക്കുക.