മഞ്ഞു മൂടുന്ന മനുഷ്യ ശരീരങ്ങൾ-വിഡിയോ

ശരീരമാകെ മഞ്ഞിൽ തണുത്തുറയുന്ന അവസ്ഥയെ പറ്റി നമുക്ക് ചിന്തിക്കാൻ പോലും കഴിയുമോ? ഇല്ലെന്നു തന്നെ പറയാം. എന്നാൽ, സൈബീരിയയിൽ നിന്നും പുറത്തുവരുന്ന ചിത്രങ്ങൾ അമ്പരപ്പുളവാക്കുന്നവയാണ്. അതിശൈത്യം മൂലം കൺപീലികളിൽ വരെ മഞ്ഞുമൂടുന്ന ചിത്രങ്ങളാണ് സൈബീരിയൻ ജനത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. ഒയ്മോണിൽ കഴിഞ്ഞ ദിവസം താപനില -62 ഡിഗ്രി വരെയായി. 

താപനില താഴ്ന്നതിനെ തുടർന്ന് സാധാരണ തെർമോ മീറ്റർ പൊട്ടിത്തെറിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകള്‍. തുടർന്ന് ഇലക്ട്രോണിക് തെർമോ മീറ്റർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ താപനില -62 ഡിഗ്രിയായി താഴ്ന്നതായി കണ്ടെത്തി. താപനില താഴ്ന്നതിനെ തുടർന്ന് സൈബീരിയൻ നിവാസികൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്