E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 24 2020 06:03 AM IST

Facebook
Twitter
Google Plus
Youtube

'ജപ്പാനെ കടലിൽ മുക്കും': ഭീഷണിക്കു പിന്നാലെ മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊറിയന്‍ മുനമ്പില്‍ അശാന്തിയുെട ശക്തികൂട്ടി ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം വീണ്ടും. ജപ്പാനു മുകളിലൂടെ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പറത്തി. ഉത്തര കൊറിക്കെതിരെയുള്ള ഉപരോധങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് ജപ്പാന്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു. ഉത്തക കൊറിയയുടെ പ്രകോപനം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ സുരക്ഷാസമിതി  അടിയന്തരയോഗം ചേരും 

യുഎന്‍ രക്ഷാസമിതിയുടെ ഉപരോധത്തിനു പിന്നാലെയാണ് ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചത്. പ്യോന്‍ഗ്യാങ്ങില്‍നിന്ന് പുലര്‍ച്ചെ വിക്ഷേപിച്ച മിസൈല്‍ വടക്കന്‍ ജപ്പാനിലെ ഹോക്കോയ്ഡോ ദ്വീപിനു മുകളിലൂടെ പറന്ന മിസൈല്‍ പസഫിക് സമുദ്രത്തില്‍ പതിച്ചു. ഹോക്കോയ്ഡോ ദ്വീപിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങാന്‍ ജപ്പാന്‍ നിര്‍ദേശം നല്‍കി. ഉത്തര കൊറിയക്കെതിരെയുള്ള ഉപരോധം ശക്തമാക്കണമെന്ന് ജപ്പാന്‍ ആവശ്യപ്പെട്ടു 

ഉത്തര കൊറിയക്കു പിന്നാലെ ദക്ഷിണകൊറിയയും മിസൈല്‍ പരീക്ഷണം നടത്തി. ദേശീയ സുരക്ഷാ കൗണ്‍സില്‍ വിളിച്ചുകൂട്ടി പ്രസിഡന്റ് മൂന്‍ ജേ സൈനിക ഒരുക്കങ്ങള്‍ വിലയിരുത്തി. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേരുന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി യോഗം നിര്‍ണായകമാണ്. നിലവിലുള്ള ഉപരോധങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനങ്ങള്‍ ഉണ്ടായേക്കും.