ജപ്പാനില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്. പ്രധാനമന്ത്രി ഷിന്‍സോ ആബേ വിജയം ആവര്‍ത്തിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍. ഉത്തര കൊറിയയുടെ തുടര്‍ച്ചയായ ആണവപരീക്ഷങ്ങളില് ജപ്പാന് ജനതയ്ക്കുള്ള ആശങ്ക ആബേയുടെ പിന്തുണ വര്‍ധിക്കാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. കാലാവധി തീരാന്‍ ഒരു വര്‍ഷം കൂടിയുള്ളപ്പോള്‍ ആബേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും ഇത് മുന്നില്‍കണ്ടായിരുന്നു. ജപ്പാനിലെ മോശം കാലാവസ്ഥ പോളിങ്ങിനെ ബാധിക്കുമോയെന്നും ആശങ്കയുണ്ട്. ഇന്ന് കൊടുങ്കാറ്റും പേമാരിയുമുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
Advertisement