E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 21 2020 01:55 AM IST

Facebook
Twitter
Google Plus
Youtube

More in World

മലേഷ്യന്‍ വിമാനം തകര്‍ന്നതിന് തെളിവാകുമോ ബഹിരാകാശ ചിത്രങ്ങൾ‍ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

-MH370-
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വ്യോമയാന ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കടലില്‍ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തെക്കുറിച്ച് പുതിയ വിവരങ്ങള്‍ ലഭിക്കുമെന്ന് സൂചന. മലേഷ്യന്‍ വിമാനം എംഎച്ച് 370 കാണാതായതിനോട് ചേര്‍ന്നുള്ള സമുദ്ര ഭാഗങ്ങളില്‍ നിന്നുള്ള ചില സാറ്റലൈറ്റ് ചിത്രങ്ങളാണ് പുതിയ പ്രതീക്ഷക്ക് പിന്നില്‍. ഓസ്ട്രേലിയയിലെ മുതിർന്ന ഗവേഷകരാണ് ഇപ്പോൾ വിമാനം അന്വേഷിക്കുന്നത്. 

2014ല്‍ 239 മനുഷ്യജീവനുകളുമായി എംഎച്ച് 370 കാണാതായ സമുദ്ര ഭാഗത്തു നിന്നും നാല് സാറ്റലൈറ്റുകളെടുത്ത ചിത്രങ്ങളാണ് പുതിയ സൂചനകള്‍ക്ക് പിന്നില്‍. വിമാനം കാണാതായി ഒരു മാസക്കാലയളവില്‍ സാറ്റലൈറ്റുകളെടുത്ത ചിത്രങ്ങളില്‍ 70 വസ്തുക്കള്‍ സമുദ്രോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്നത് കാണാം. ഇത് തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടമാകാമെന്ന സൂചനയാണ് ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ (എടിഎസ്ബി) നല്‍കുന്നത്.  

ജിയോസയന്‍സ് ഓസ്‌ട്രേലിയയുടെ കണ്ടെത്തല്‍ പ്രകാരം 12 വസ്തുക്കള്‍ മനുഷ്യ നിര്‍മിതമാണെന്ന് ഉറപ്പിക്കാം. എന്നാല്‍ ഇത് കാണാതായ വിമാനത്തിന്റേതാണെന്ന് സ്ഥിരീകരിക്കാനാവില്ല. മലേഷ്യന്‍ വിമാനം തകര്‍ന്ന് രണ്ടാഴ്ച്ചക്കു ശേഷം 2014 മാര്‍ച്ച് 23ന് ഫ്രഞ്ച് സൈന്യത്തിന്റെ സാറ്റലൈറ്റുകളാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ നിന്നും ചിത്രങ്ങള്‍ പകര്‍ത്തിയത്. മലേഷ്യന്‍ വിമാനം കാണാതായ പ്രദേശത്തു നിന്നും കിഴക്കു ഭാഗത്തു നിന്നാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.  

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.