E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 26 2020 08:14 AM IST

Facebook
Twitter
Google Plus
Youtube

ഇംഗ്ലണ്ടില്‍ സംഗീത പരിപാടിക്കിടെ സ്ഫോടനം; 22 മരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ അമേരിക്കന്‍ ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീതപരിപാടിക്കിടെയുണ്ടായ സ്ഫോടനത്തില്‍ കുട്ടികളടക്കം 20 പേര്‍ കൊല്ലപ്പെട്ടു. 59 പേര്‍ക്ക് പരുക്കേറ്റു. ചാവേര്‍ ആക്രമണമെന്നാണ് സൂചന. ഭീകരാക്രമണമെന്ന് കരുതുന്നതായി അറിയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അടിയന്തര സുരക്ഷായോഗം വിളിച്ചു.  

യോറപ്പിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ വേദിയായ മാഞ്ചസ്റ്റര്‍ അരീനയില്‍ ഇന്ത്യന്‍ സമയം രാത്രി 10.35ന് സംഗീതപരിപാടി അവസാനിക്കാറായപ്പോഴായിരുന്നു സ്ഫോടനം. കൗമാരപ്രായക്കാരും കുട്ടികളുമായിരുന്നു ഏറെയും കാണികള്‍. തിരക്കിട്ട് പുറത്തേക്കോടിയപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ടും നിരവധിപേര്‍ക്ക് പരുക്കേറ്റു. 

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഐഎസ് അനുകൂല വെബ്സൈറ്റുകളില്‍ അക്രമത്തെ അഭിനന്ദിക്കുന്ന സന്ദേശങ്ങള്‍ വരുന്നുണ്ട്. പാരിസിലെ ബതാക്ലാന്‍ കണ്‍സെര്‍ട് ഹാളില്‍ ഇസ്‌ലാമിക തീവ്രവാദികള്‍ നടത്തിയ അക്രമത്തിന് സമാനമാണിതെന്ന് യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. 

ഗായിക അരിയാന ഗ്രാന്‍ഡെയ്ക്ക് പരുക്കേറ്റിട്ടില്ല. ദുഃഖം അറിയിക്കാന്‍ വാക്കുകളില്ലെന്ന് അരിയാന പിന്നീട് ട്വിറ്ററില്‍ കുറിച്ചു. രണ്ടാഴ്ചയ്ക്കുശേഷം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന തെരേസ മേ തന്റെ മനസ് ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമാണെന്ന് അറിയിച്ചു. 2005ല്‍ മെട്രോ സ്റ്റേഷുകളിലടക്കം 52 പേര്‍ കൊല്ലപ്പെട്ട സ്ഫോടനത്തിനുശേഷം ബ്രിട്ടനില്‍ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :