ഏഴ് ലക്ഷം ലിറ്റർ പാൽ നൽകി റെക്കോർഡിട്ടു; ക്ഷീര സഹകാരി അവാർഡ് നേടി ഷൈൻ

പശുക്കൾക്ക്  കന്നാരപോള നൽകി പാൽ ഉത്പാദനം വർധിപ്പിച്ച്  സംസ്ഥാന ക്ഷീര സഹകാരി അവാർഡ് നേടി ഇടുക്കി ഉടുമ്പന്നൂർ സ്വദേശി കെ ബി ഷൈൻ. കഴിഞ്ഞ വർഷം അമയപ്ര ക്ഷീര സഹകരണ സംഘത്തിൽ ഏഴ് ലക്ഷം ലിറ്റർ പാൽ നൽകി റെക്കോർഡിട്ടതോടെയാണ് ഷൈനെ തേടി അവാർഡ് എത്തിയത് 

നാല് ഹെക്ടർ സ്ഥലത്ത് പുൽ കൃഷി ഉണ്ടെങ്കിലും പശുക്കൾക്കത് തികയാതെ വന്നതോടെയാണ് ക്ഷീര കർഷകൻ ഷൈൻ മറ്റുവഴികളാലോചിച്ചത്. അങ്ങനെയാണ് കന്നാരാപോളകളെ പറ്റി കേട്ടറിഞ്ഞത്. പിന്നീട് പശുക്കൾക്ക് കന്നാരാപോള നൽകാനെടുത്ത തീരുമാനം ഷൈനിനെ സംസ്ഥാന ക്ഷീര സഹകരി അവാർഡിലേക്ക് നയിച്ചു 

ജേഴ്‌സി, എച് എപ്പ് ഇനത്തിൽപ്പെട്ട 230 കറവ പശുക്കളും, 55 കിടാരികളും, 20 കന്നുകുട്ടികളും, 2 എരുമകളുമാണ് ഇവിടെയുള്ളത്. പ്രതിദിനം 2600 ലിറ്റർ പാൽ ഉത്പാദിപ്പിക്കും.  പൂർണമായും യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഫാം പ്രവർത്തിക്കുന്നത്. ചാണകം സംസ്കരിച്ച് പൊടിച്ച് വളമായി വിപണനം ചെയ്തും ഷൈൻ വരുമാനം കണ്ടെത്തുന്നുണ്ട്

Shine won ksheera sahakari award