ഒറ്റപ്പാലം സബ് ആർ.ടി ഓഫീസിൽ വാഹന രജിസ്ട്രേഷന്റെ ഒന്നാം നമ്പറിനു മോഹവില. 'കെ.എൽ 51 ക്യൂ 0001' എന്ന നമ്പറാണ് നാലേ മുക്കാല്‍ ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയത്. ചെർപ്പുളശ്ശേരി രാജപ്രഭ ഗ്രൂപ്പ് ഉടമ രാജേന്ദ്രകുമാറിന്റെ ഭാര്യ സി.പ്രഭാവതിയാണ് വാഹനത്തിന് ഒന്നാം നമ്പർ സ്വന്തമാക്കിയത്. ജില്ലയിൽ ഇത്രയും വലിയ തുകയ്ക്കു റജിസ്ട്രേഷൻ നമ്പർ ലേലത്തിൽ പോകുന്നത് അപൂർവമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. '0001' എന്ന നമ്പറിന് ഒരുലക്ഷം രൂപയാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വില. ഒന്നിലധികം ആവശ്യക്കാരെത്തിയതോടെ തീരുമാനം വാശിയേറിയ ലേലത്തിലേക്കു നീണ്ടു. ഒന്ന് എന്ന നമ്പറിന് പുറമെ ക്യു എന്ന ഇംഗ്ലീഷ് അക്ഷരവും ലഭിക്കുമെന്നതാണ് മോഹവിലയ്ക്കു പ്രചോദനമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഈ നമ്പര്‍ കിട്ടിയേ തീരൂ; വാശിയേറിയ ലേലം; സ്വന്തമാക്കിയത് 4.75 ലക്ഷത്തിന്
സ്വന്തം ലേഖകൻ
MORE IN SPOTLIGHT
-
നിരത്തില്‍ 'പറക്കാന്‍' ന്യൂജെന്‍ തരികിടകള്‍; പിടികൂടാനാകാതെ എം.വി.ഡി
-
ടാറിങ് നടത്തിയിട്ട് ഒരാഴ്ച; ചൂലുകൊണ്ട് തൂത്താല്‍ പൊളിഞ്ഞ് വരുന്ന റോഡ്
-
‘ചേച്ചി അത് ഗുരുവായൂര്‍ അമ്പലമല്ലാ; സിനിമാ സെറ്റാണ് ’; വിഡിയോ
-
‘എടാ മോനെ..; അമ്മൂമ്മ പൊളി’; കൂളായി പാരാമോട്ടറിങ്
-
പ്ലാസ്റ്ററിട്ട കയ്യുമായി റെഡ് കാർപ്പറ്റിൽ; ചാര്‍ളിയുടെ വിശേഷങ്ങൾ
-
വീട് വായനശാലയാക്കി; അറിവിന്റെ വെളിച്ചം പകര്‍ന്ന് രാജന് മാഷ്
RELATED STORIES
-
ക്രിസ്റ്റ്യാനോ റൊണാൾഡോ ഉറങ്ങിയ ബെഡ് ലേലത്തിന്; തുക കേട്ട് ഞെട്ടി ആരാധകര്‍
-
'സമ്പത്തും ആരോഗ്യവും ലഭിക്കും'; ചെറുനാരങ്ങ ലേലത്തില്‍ പോയത് 35,000 രൂപയ്ക്ക്
-
മുട്ടില്‍ മരംമുറി; തടികള്‍ ലേലം ചെയ്യാന്‍ അനുമതി തേടി വനംവകുപ്പ്
-
ഭാരം 238 കിലോ, രുചിയോ കേമം; ചൂര വിറ്റുപോയത് ആറരക്കോടി രൂപയ്ക്ക്!
-
കെ–റെയില്‍ വാഴ കുലച്ചു; ലേലത്തില്‍ കിട്ടിയത് 60,250 രൂപ
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.