'സമ്പത്തും ആരോഗ്യവും ലഭിക്കും'; ചെറുനാരങ്ങ ലേലത്തില്‍ പോയത് 35,000 രൂപയ്ക്ക്

ഒരു ചെറുനാരങ്ങയ്ക്ക് എന്ത് വില വരും? പത്ത് രൂപയില്‍ താഴെ എന്നായിരിക്കും ഉത്തരം. ഇത്രയും നിസാരമായ ചെറു നാരങ്ങ തമിഴ്നാട്ടിലെ ക്ഷേത്രത്തില്‍ വിറ്റുപോയത് 35,000 രൂപയ്ക്കാണ്. ശിവരാത്രി സമയത്ത് ദേവന് നിവേദിച്ച ചെറു നാരങ്ങയാണ് വമ്പന്‍ തുകയ്ക്ക് ലേലത്തില്‍ പോയത്. സേലത്തിന് സമീപം ശിവഗരി ഗ്രാമത്തിലെ പഴപൂശയന്‍ ക്ഷേത്രത്തിലാണ് വലിയ തുകയ്ക്ക് ചെറുനാരങ്ങ ലേലം കൊണ്ടത്.

വിശ്വാസ പ്രകാരം ശിവരാത്രി ആഘോഷ സമയത്ത് നിവേദിച്ച ചെറുനാരങ്ങയും പഴങ്ങളും ക്ഷേത്രത്തില്‍ നിന്ന് ലേലം ചെയ്യും.  ഉയര്‍ന്ന തുകയ്ക്ക് ലേലം പിടിക്കുന്ന വ്യക്തിക്ക് വരും വര്‍ഷങ്ങളില്‍ ആരോഗ്യവും സമ്പത്തും ലഭിക്കുമെന്ന വിശ്വാസമാണ് ക്ഷേത്രത്തിലെ ലേലത്തെ സവിശേഷമാക്കുന്നത്. ക്ഷേത്ര പൂജാരിയുടെ നേതൃത്വത്തില്‍ നടന്ന ലേലത്തില്‍  15 പേര്‍ പങ്കെടുത്തു ലേലത്തില്‍ സേലം സ്വദേശിയാണ് നാരങ്ങ സ്വന്തമാക്കിയത്.  ചെറുനാരങ്ങ ക്ഷേത്രത്തില്‍ പൂജ നടത്തിയതിന് ശേഷമാണ് ലേലത്തില്‍ വിജയിച്ച വ്യക്തിക്ക് കൈമാറിയത്.  

tamilnadu devotee get lemon on auction at rs 35000