പ്രണയം മുന്നോട്ട് ജീവിക്കാനുള്ള പ്രചോദനം; വിവാഹം നടക്കും: ചിന്ത

വിവാഹത്തെയും പ്രണയത്തെയും കുറിച്ച് മനസ് തുറന്ന് യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം. സ്വഭാവികമായുള്ള മനുഷ്യന്‍റെ ജീവിത യാത്രയില്‍ വിവാഹം സംഭവിക്കുന്ന കാര്യമാണ്. അതുപോലെ തീര്‍ച്ചയായും തന്‍റെ വിവാഹം നടക്കുമെന്നുമാണ് ചിന്തയുടെ മറുപടി.

പ്രണയം മനുഷ്യനെ മുന്നോട്ട് നയിക്കുന്ന ഒന്നാണ്. ഹൃദയത്തിന്‍റെ ഉള്ളറകളില്‍ വളരെ ആര്‍ദ്രമായി സൂക്ഷിക്കുന്ന ഒരു വികാരമാണതെന്നും ചിന്ത പറയുന്നു. ‘പ്രണയമാണ് നമുക്ക് ജീവിക്കാനും ഭാവിയെകുറിച്ചുള്ള നല്ല പ്രതീക്ഷയും നല്‍കുന്നത്’. കൊല്ലം ജില്ലയില്‍ ആരംഭിക്കാനിരിക്കുന്ന 62–ാംമത് സംസ്ഥാന സ്കൂള്‍ കലോല്‍സവവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ചിന്ത.

അച്ഛന്‍റെ മരണശേഷം അമ്മ തനിച്ചായി, അതോടെ യാത്രകളില്‍ അമ്മയെ കൂടെക്കൂട്ടിയെന്നും ചിന്ത പറയുന്നു. ജിമിക്കി കമ്മല്‍ പാട്ടിനെ കുറിച്ച് നടത്തിയ വൈറല്‍ പരാമര്‍ശത്തെ കുറിച്ചും ചിന്ത പറയുന്നു. മാറുന്ന യുവത്വം എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗം വലിയ ചര്‍ചയുമായിരുന്നു. എന്നാല്‍ തനിക്ക് ജിമിക്കി കമ്മലിനോട് യാതൊരു വിരോധവുമില്ലെന്നാണ് ചിന്തയുടെ മറുപടി. തന്‍റെ കലോല്‍സവ ഓര്‍കളും മനോരമ ന്യൂസുമായി ചിന്ത പങ്കുവെച്ചു. വിഡിയോ കാണുക. 

Chintha Jerome shares her thoughts about love and marriage