വീണ്ടും കോവിഡ് കേസുകള്‍ ഉയരുമ്പോള്‍ എങ്ങനെയാണ് പ്രതിരോധിക്കേണ്ടത്?

കേരളത്തില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരുമ്പോള്‍ എങ്ങനെയാണ് പ്രതിരോധിക്കേണ്ടത്. ജെഎന്‍ വണ്‍ വൈറസിന്‍റെ സ്വഭാവം എന്താണ്?

കോവിഡ് വീണ്ടും വീണ്ടും വരുന്നത് ആരോഗ്യപ്രശ്നങ്ങള്‍ വര്‍ധിപ്പിക്കും. എന്നാല്‍ നിലവില്‍ വ്യാപിക്കുന്ന ജെഎന്‍ വണ്‍ വൈറസിന് തീവ്ര സ്വഭാവം ഇല്ല എന്നത് ആശ്വാസകരമാണ്. രോഗി ഗുരുതരാവസ്ഥയിലാകാനോ ജീവഹാനിയുണ്ടാകാനോ ഉള്ള സാധ്യത വളരെ കുറവ്

ആദ്യമെത്തിയത് യുഎസില്‍

യുഎസില്‍ സെപ്തംബറിലാണ് ജെഎന്‍ വണ്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബറില്‍ ചൈനയിലും കണ്ടെത്തി. സിംഗപ്പൂരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

ലക്ഷണങ്ങള്‍

പനി, ജലദോഷം, തലവേദന, തോണ്ടവേദന, ദഹനപ്രശ്നങ്ങള്‍ എന്നിവയാണ് ലക്ഷണ

ങ്ങള്‍. ആശുപത്രിവാസമില്ലാതെ മിക്കവരും സുഖപ്പെടും. ചെറിയ രീതിയിലുള്ള ശ്വസനപ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ട്.  മൂന്നോ നാലോ ദിവസത്തില്‍ കൂടുതല്‍ ശ്വസനപ്രശ്നങ്ങളും നീണ്ടുനില്‍ക്കുന്നില്ല എന്നത് ആശ്വാസകരമാണ്. 

മുന്‍കരുതല്‍ അനിവാര്യം

നിലവില്‍ ഇന്‍ഫ്ലുവന്‍സ വൈറസ് ആളുകളെ കാര്യമായി ബാധിക്കുന്നുണ്ട്. 

ലക്ഷണങ്ങളിലൂടെ ഇന്‍ഫ്ലുവന്‍സ വൈറസിനേയും കോവിഡിനേയും തിരിച്ചറിയാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ കോവിഡ് വ്യാപനം ഒഴിവാക്കാന്‍ മാസ്ക് പോലുള്ള മുന്‍കരുതലാണ് ഉചിതം. പ്രായമായവരേയും മറ്റ് രോഗങ്ങള്‍ ഉള്ളവരേയും കൂടുതല്‍ ശ്രദ്ധിക്കണം.

വ്യാപനശേഷിയില്‍ വ്യക്തതയില്ല

നവീകരിച്ച  വാക്സീനുകള്‍ക്ക് ജെഎന്‍ വണ്ണിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുന്നു

ഒമിക്രോണ്‍ പോലെ ഇതും വ്യാപിക്കുമോ എന്നും ഇപ്പോള്‍ പറയാനാകില്ല. നിലവിലെ കോവിഡ് പരിശോധനകളിലൂടെ രോഗം തിരിച്ചറിയാം.  ഇപ്പോഴുള്ള ചികില്‍സാരീതികള്‍ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ.  ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുന്‍കരുതല്‍ വേണം എന്നുമാത്രം. 

Covid jn 1 virus explanation