സമ്മാനപ്പൊതികളുമായി സാന്റയെത്തി; ഗ്വാട്ടിമാലയില്‍ കുട്ടികള്‍ക്കിടയില്‍ പറന്നിറങ്ങി

ക്രിസ്മസിന്റെ വരവ് അറിയിച്ച്  ഗ്വാട്ടിമാലയിലെ കുട്ടികള്‍ക്കിടയിലേക്ക് സാന്റ ഹെലികോപ്റ്ററില്‍ പറന്നിറങ്ങി. രോഗികളായ  കുട്ടികള്‍ക്കൊപ്പം ഏറെനേരെ ചെലവഴിച്ചു. സെല്‍ഫിക്ക് നിന്നും സമ്മാനം നല്‍കിയ ശേഷവുമായിരുന്നു  സാന്‍്റയുടെ മടക്കം.

സമ്മാനപ്പൊതികളില്‍ സ്നേഹം നിറച്ചുകൊണ്ട് ആശുപത്രികിടക്കയിലെ കുട്ടികള്‍ക്കായൊരു അപ്രതീക്ഷിത സന്ദര്‍ശനമാണ് സാന്റ നടത്തിയത്.   

ഗ്വാട്ടിമാല സിറ്റിയിലെ ജാസിയേല്‍ അഭയകേന്ദ്രത്തിലെ കുട്ടികളെ കാണുവാനാണ് സാന്റയെത്തിയത്.. ഹെലികോപ്റ്ററിനെ തന്‍റെ റെയിന്‍ഡിയറാക്കി എത്തിയ സാന്റ 35 ഓളം കുട്ടികള്‍ക്ക് ക്രിസ്മസിന്റെ സ്നേഹം പകര്‍ന്നുനല്‍കി.