എംബാപ്പെയെ ‘മാപ്പെ’യാക്കി; മോദിക്ക് ട്രോള്‍ പൂരം

പാരിസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന വേളയിലാണ് എംബാപ്പെയെക്കുറിച്ച് പറഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചെറിയൊരു നാക്കുപിഴ സംഭവിച്ചത്. എംബാപ്പേ എന്നതിന് പകരം കിലിയന്‍ മാപ്പെയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പ്രസംഗം വൈറലായതോടെ ട്രോളുകളും നിറഞ്ഞു. എന്തിനാണ് മാപ്പ് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ സായിപ്പിനെകണ്ടാല്‍ നാവില്‍ മാപ്പെ വരൂ എന്നതടക്കമുള്ള ട്രോളുകളാണ് സൈബറിടത്ത് നിറയുന്നത്, അതേ സമയം എംബാപ്പെ ഇന്ത്യൻ യുവാക്കൾക്കിടയിൽ സൂപ്പർ ഹിറ്റാണെന്ന് പറഞ്ഞ മോദി, ഫ്രാൻസുകാരേക്കാൾ കൂടുതൽ ഇന്ത്യക്കാർക്കിടയിൽ എംബാപ്പെ അറിയപ്പെടുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. 'ഫ്രഞ്ച് ഫുട്ബോളർ കിലിയൻ എംബാപ്പെ ഇന്ത്യയിലെ യുവാക്കൾക്കിടയിൽ സൂപ്പർ ഹിറ്റാണ്. ഫ്രാൻസിലുള്ള ജനങ്ങളേക്കാൾ കൂടുതൽ ഇന്ത്യക്കാർക്കാണ് എംബാപ്പയെക്കുറിച്ച് അറിയുന്നത്', മോദി പറഞ്ഞു.