അരിക്കൊമ്പന്‍റെ കഥ നാട്യരൂപത്തില്‍

അരിക്കൊമ്പന്‍റെ കഥ നടനരൂപത്തില്‍ അവതരിപ്പിച്ച് പ്രശസ്ത നർത്തകി ഡോ. രാജശ്രീ വാര്യർ. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് രാജശ്രീ നൃത്തം അവതരിപ്പിച്ചത്.  മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഇടപെടല്‍ വിവാദമായിക്കൊണ്ടിരിക്കുമ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു തലത്തിലൂടെ നോക്കി കാണുകയാണ് രാജശ്രീ. മദര്‍ നേച്ചര്‍ സിരീസ് എന്ന പേരില്‍ നാട്യസൂത്ര -ഇന്‍വിസ് ടീം തയാറാക്കിയ ആദ്യ നൃത്ത വിഡിയോയാണിത്. രചനയും അവതരണവും രാജശ്രീ വാര്യര്‍ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. പുളിയറക്കോണത്തെ മിയാവാക്കി ഫോറസ്റ്റിലായിരുന്നു വിഡിയോ ചിത്രീകരണം.

The famous dancer Rajasree Warrier perform Arikkomban theme dance