വിധിയുടെ ‘കല്‍പന’; താരാപഥങ്ങളില്‍ ഇന്നും ജ്വലിക്കുന്ന നക്ഷത്രം

ഒരു കുഞ്ഞുതെറ്റു പോലും, ഒരു ചെറിയ അശ്രദ്ധ പോലും ചിന്തയ്ക്കുമപ്പുറത്തെ ദുരന്തമാകുമെന്നതിന് ലോകം കണ്ട നേർസാക്ഷ്യം. അതായിരുന്നു കൊളംബിയ ദുരന്തം. നാസയ്ക്ക് സംഭവിച്ച അശ്രദ്ധ അന്നില്ലാതാക്കിയത് കൽപന ചൗളയെന്ന മിടുമിടുക്കി ഉൾപ്പെടെ ഏഴു ബഹിരാകാശ ശാസത്രജ്ഞരെ. ഫെബ്രുവരി 1. ഇന്ത്യയുടെ ആകാശ‘ കൽപന’ കത്തിയമർന്ന ദിവസം. രണ്ടു പതിറ്റാണ്ട് മുൻപോട്ട് പോയെങ്കിലും അന്ന് കത്തിയെരിഞ്ഞ നക്ഷത്രം ഇന്നും തിളങ്ങുകയാണ് ഇന്ത്യയുടെ അഭിമാന നെറുകയിൽ. മകളെ ഒരു ഡോക്ടറോ ടീച്ചറോ ആക്കണമെന്ന് സ്വപ്നം കണ്ട അച്ഛനോട് ഇനിയുമിനിയും മുകളിലേക്ക് സ്വപ്നം കാണട്ടെയെന്ന് അനുവാദം ചോദിച്ച മിടുക്കി. ചന്ദ്രനോളം സ്വപ്നം കാണാനാഗ്രഹിച്ച ആ പെൺകുട്ടി ബഹിരാകാശം കീഴടക്കി ഇന്ത്യയ്ക്ക് അഭിമാനമായി. താൻ ജനിച്ചതും ചിന്തിച്ചതും ജീവിച്ചതും ബഹിരാകാശത്തിനു വേണ്ടിയെന്ന് പറഞ്ഞ കൽപനാ ചൗള ഒടുവിൽ മരിച്ചതും അതേ സ്വപ്നങ്ങൾക്കു വേണ്ടി. 

KalpanaChawla 20th death anniversary video story