സാഹസിക സംഘട്ടനം; ഷൂട്ടിനിടെ കാർ നദിയിൽ വീണു; സാമന്തയ്ക്കും വിജയ്​ക്കും പരുക്ക്

സിനിമാ ചിത്രീകരണത്തിനിടെ കാർ നദിയിലേക്ക് മറിഞ്ഞ് നടൻ വിജയ് ദേവരകൊണ്ടയ്ക്കും നടി സാമന്തയ്ക്കും പരുക്ക്. ഖുഷി എന്ന സിനിമയിലെ സംഘട്ടന രംഗം കശ്മീരിൽ ചിത്രീകരിക്കുമ്പോഴാണ് കാർ പുഴയിലേക്ക് മാറിഞ്ഞത്. വേഗത്തിൽ കാറോടിച്ച് വരുന്ന രംഗമാണ് ചിത്രീകരിച്ച് െകാണ്ടിരുന്നത്. ഇതിനിടെ കാർ വെള്ളത്തിലേക്ക് മറിയുകയായിരുന്നു. അപ്പോൾ തന്നെ രക്ഷാപ്രവർത്തനം നടത്തി താരങ്ങൾക്ക് പ്രാഥമിക ചികിൽസ നൽകിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. 

കശ്മീരിലെ പഹൽ​ഗാം മേഖലയിലെ ചിത്രീകരണത്തിനിടെയാണ് സംഭവം. സാഹസികമായ സംഘട്ടന രംഗങ്ങളായിരുന്നു ചിത്രീകരിച്ച് െകാണ്ടിരുന്നത്. എല്ലാ സുരക്ഷാ മുൻകരുതലും എടുത്തിരുന്നെങ്കിലും ഷൂട്ടങ്ങിനിടെ കാർ നദിയിലേക്ക് വീഴുകയായിരുന്നു. ഇരുവർക്കും നടുവിനാണ് പരുക്കേറ്റത്. പിന്നീട് ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം തേടുകയും ചെയ്തു. ചികിത്സ തുടരുകയാണ്. തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിൽ ഡിസംബർ 23ന് സിനിമ തിയറ്ററിലെത്തുമെന്നാണ് സൂചന.