ഒറ്റ തണ്ടിൽ 1,269 തക്കാളികൾ; തകർത്തത് സ്വന്തം റെക്കോർഡ്; നേട്ടത്തിന് പിന്നിൽ..?

ഒറ്റ തണ്ടിൽ നിന്ന് ആയിരത്തിലധികം തക്കാളി വിളയിപ്പിച്ച് ബ്രിട്ടീഷ് യുവാവ്. ഡൗഗ്ലസ് സ്മിത് എന്ന കർഷകനാണ് റെക്കോർഡിൽ ഇടം നേടിയത്. ഡൗഗ്ലസ് തകർത്തത് സ്വന്തം റെക്കോർഡ് തന്നെയാണ്. 2021–ലാണ് ഡൗഗ്ലസിന്റെ തോട്ടത്തിലെ തക്കാളിച്ചെടിയിലെ ഒരു തണ്ടിൽ മാത്രം 1,269 തക്കാളികൾ വിളഞ്ഞത്. 2020–ൽ ഇത് 839 എണ്ണമായിരുന്നു. അന്ന് 10 വർഷത്തെ റെക്കോർഡാണ് ഡൗഗ്ലസ് തകർത്തത്. പിന്നീട് മാസങ്ങൾക്ക് ശേഷം  സ്വന്തം റെക്കോർഡ് തന്നെ പിന്നീലാക്കിയാണ് നേട്ടം. 

തന്റെ കഠിനപ്രയത്നവും ഇതിനായുള്ള പഠനങ്ങളുമാണ് നേട്ടത്തിന് പിന്നിലെന്നാണ് ഡൗഗ്ലസ് പറയുന്നത്. ശാസ്ത്രീയമായ ലേഖനകളെല്ലാം വായിച്ചു, ലാബിൽ ടെസ്റ്റ് ചെയ്ത മണ്ണ് സാമ്പിളുകൾ ഉപയോഗിച്ചു. ഇങ്ങനെയെല്ലാമാണ് റെക്കോർഡ് നേട്ടം കൈവരിച്ചതെന്ന് ഡൗഗ്ലസ് വ്യക്തമാക്കുന്നു. ചിത്രങ്ങളെല്ലാം ഡൗഗ്ലസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.