കോണിപ്പടികൾ വേഗത്തിൽ ഇറങ്ങി കുരങ്ങന്റെ കൗശലം; വൈറല്‍ വിഡിയോ

ലോകത്തിലെ തന്നെ ഏറ്റവും ഊര്‍ജ്ജ്വസ്വലതയുള്ള മൃഗങ്ങളിലൊന്നാണ് കുരങ്ങൻമാർ. എന്നാൽ ഇവിടെ അതിബുദ്ധി കാണിച്ചൊരു കുരങ്ങന്റെ കുസൃതിയെ കയ്യടിച്ച് പ്രോൽസാഹിപ്പിക്കുകയാണ് സോഷ്യൽ മീഡിയ. ആരാധനാ കേന്ദ്രമെന്ന് തോന്നുന്ന ഒരു സ്ഥലമാണ് വൈറൽ വിഡിയോയിൽ. നിറയെ കോണിപ്പടികൾ ഉള്ള സ്ഥലത്ത്കൂടി ധാരാളമായി ആളുകൾ കടന്നുപോകുന്നുണ്ട്. മറ്റ് കുരങ്ങൻമാരും പടികൾ ഇറങ്ങി താഴേക്ക് വരുന്നത് കാണാം. ഇതിനിടയിലാണ് കൗശലക്കാരനായ വാനരന്റെ കുസൃതി. അതി വേഗത്തിൽ താഴെയെത്താൻ കോവണിയുടെ കൈവരികളിലൂടെ ചുവട് തെറ്റാതെ അനായാസം ചാടിയിറങ്ങിയാണ് കുരങ്ങൻ മിടുക്ക് കാട്ടിയത്.

വാനരന്റെ സാമർഥ്യത്തെ പുകഴ്ത്തി നിരവധി പേരാണ് സോഷ്യൽമീഡിയയിൽ പ്രതികരിച്ചത്. വിഡിയോ കാണാം.