നദിയിലേക്ക് കാൽ ഇറക്കി വച്ചു; പെൺകുട്ടിയുടെ വിരൽ കടിച്ചെടുത്ത് പിരാന മൽസ്യം

ചിത്രം: ഗൂഗിൾ

കൂട്ടുകാർക്കൊപ്പം നദിയിലേക്ക് കാലുകളിട്ടിരുന്ന പെൺകുട്ടിയുടെ വിരൽ കടിച്ചെടുത്ത് പിരാന മൽസ്യം. അർജന്റീനയിലെ സാന്റാ ഫെയിൽ പരാന നദിയിൽ വച്ചാണ് അപകടമുണ്ടായത്. പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന 30 പേർക്കും പിരാനകളുടെ ആക്രമണത്തിൽ പരുക്കേറ്റു.

പെൺകുട്ടിയെ അടിയന്തരമായി ത്വക്ക് തുന്നച്ചേർക്കൽ ഓപറേഷനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ കണങ്കാലിലും വിരലുകളിലും കയ്യിലുമാണ് പിരാനകൾ മുറിവേൽപ്പിച്ചത്. 2008 ലും ഈ നദിയിൽ പിരാനകൾ മനുഷ്യരെ ആക്രമിച്ചിരുന്നു. 40 നീന്തൽക്കാർക്കാണ് അന്ന് പരുക്കേറ്റത്. 

കൂര്‍ത്ത പല്ലുകളുള്ള, നിമിഷ നേരം കൊണ്ട് ഇരയെ ആക്രമിച്ച് എല്ലുകള്‍ മാത്രം ബാക്കിയാക്കുന്നവയാണ് പിരാനകൾ. അതിനാൽത്തന്നെ തന്നെ മനുഷ്യര്‍ ഏറ്റവും ഭയക്കുന്ന ജീവികളിലൊന്നുമാണ് ഇവ. ഉയർന്ന താപനിലയും താഴ്ന്ന ജലനിരപ്പും കാരണം ഈ പ്രദേശത്തെ മത്സ്യങ്ങൾ പലപ്പോഴും സന്ദർശകരെ ആക്രമിക്കാറുണ്ടെന്ന് പ്രാദേശിക മാധ്യമത്തോട് സംസാരിച്ച ലൈഫ് ഗാർഡുകളുടെ യൂണിയൻ പ്രതിനിധി സെർജിയോ ബെരാർഡി വിശദീകരിച്ചു