ഫോട്ടോസ്റ്റാറ്റ് കടയുടമ വഴിത്തിരിവായി; ഒന്നാമനാകാൻ പഠിച്ച് സിവിൽ സർവീസ് നേടി

2012 ലെ സിവിൽ സർവീസ് പരീക്ഷയിൽ 224ാം റാങ്ക് നേടിയാണ് ലിപിൻ രാജ് മലയാളികളുടെ പ്രിയപ്പെട്ടവനാകുന്നത്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ണിൽ ഡിവൈഡർ തട്ടിയാണു ലിപിന്റെ കാഴ്ച നഷ്ടമായി. ഇല്ലായ്മകളോടും പ്രതിസന്ധികളോടും പോരാടിയാണ് ലിപിൻ സിവിൽ സർവീസിനു വേണ്ടി ശ്രമിച്ചത്. മലയാളത്തിൽ സിവിൽ സർവീസ് പരീക്ഷയെഴുതിയാണ് ലിപിൻ ഉയർന്ന റാങ്ക് വാങ്ങിയത്. ലിപിൻ രാജിന്റെ 224–ാം റാങ്കിന് ഒന്നാം റാങ്കിന്റെ തിളക്കമുണ്ടെന്ന് അന്ന് പ്രശംസിച്ചത് കവി ഒ.എൻ.വി. കുറുപ്പാണ്. കോളജ് പ്രവേശനവുമായി ബന്ധപ്പെട്ടു ഫോട്ടോകോപ്പി എടുക്കാൻ പോയ ലിപിന്റെ മാർക്ക് കണ്ട് കടയുടമയാണ് ലിപിനെ സിവിൽ സര്‍വീസ് സ്വപ്നങ്ങളിലേക്ക് നയിച്ചത്. ആ ഓർമ്മകൾ അദ്ദേഹം മനോരമ ന്യൂസ് ഡോട് കോമിനോട് പങ്കുവച്ചത് വിഡിയോ കാണാം: