‘അലക്സാ.. ഗണപതി ഭജന്‍ പാടൂ..’; മുത്തശ്ശി പറഞ്ഞു; സംഭവിച്ചത്..? വൈറല്‍ വിഡിയോ

ഫോണും ഇന്‍റര്‍നെറ്റും ഉപയോഗിക്കാന്‍ അറിയാത്ത മുത്തശ്ശന്മാരും മുത്തശ്ശിമാരുമൊക്കെ ഇപ്പോള്‍ വളരെ ചുരുക്കമാണെന്ന് തന്നെ പറയാം. ആധുനിക സാങ്കേതികവിദ്യ കൗതുകത്തോടെ നോക്കി കാണുമെങ്കിലും പഠിച്ചെടുക്കാനും അവര്‍ ശ്രമിക്കാറുണ്ട്. ഓരോ കാര്യങ്ങളും അവരെ പഠിപ്പിക്കുന്നതിനിടയില്‍ രസകരമായ പല സംശയങ്ങളും അവര്‍ക്ക് കാണും. ചിലര്‍ മറ്റുള്ളവരോട് സംസാരിക്കുന്നത് പോലെ ഫോണിനോടും മറ്റും സംസാരിക്കാറുമുണ്ട്. ഒരു മുത്തശ്ശി അലക്സയോട് സംസാരിക്കുന്നതിന്‍റെ വിഡിയോ വൈറലാകുകയാണ് ഇപ്പോള്‍. മുത്തശ്ശി തനിക്ക് വേണ്ട ഗാനം അലക്സയോട് ആലപിക്കാന്‍ പറയുകയാണ് ചെയ്യുന്നത്‍. 

അലക്സയുടെ അടുത്തെത്തി ഗണപതി ഭജന്‍ പാടൂ എന്ന് പറഞ്ഞതിന് ശേഷം അലക്സയ്ക്ക് മനസ്സിലാകാന്‍ എളുപ്പത്തിന് ആദ്യ വരി പാടി കൊടുക്കുന്നുമുണ്ട് ഈ മുത്തശ്ശി. ഏതൊക്കെ പാട്ടുകള്‍ വേണമെന്ന് വിശദീകരിക്കുന്നതും കാണാം. ‘ഇങ്ങനെയാണ് എന്റെ മുത്തശ്ശി അലക്സയോട് സംസാരിക്കുന്നത്..’ എന്ന അടിക്കുറിപ്പോടെയാണ് കൊച്ചുമകള്‍ ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ദിവസങ്ങള്‍ക്കകം തന്നെ അന്‍പതിനായിരത്തിലധികം പേര്‍ വിഡിയോ കണ്ടു. അലക്സ മുത്തശ്ശിക്ക് ഗണപതി ഭജന്‍ ഇട്ടുകൊടുത്തോ എന്നാണ് ഏറെ പേര്‍ക്കും അറിയേണ്ടത്. വിഡിയോ കാണാം